UPDATES

പോസിറ്റീവ് സ്റ്റോറീസ്

വടക്കാഞ്ചേരിയിലെ ഈ അഞ്ചുവയസുകാരന്റെ കുഞ്ഞു മനസ്സില്‍ വിരിഞ്ഞ നിറങ്ങള്‍ക്ക് പിന്നില്‍ വലിയ കഥകളുണ്ട്

ഒന്നര വയസ്സിൽ അവൻ ആദ്യമായി ബ്രഷു കൈയിലെടുത്തു.

‘രെമ്യ ടീച്ചർ അക്കൂന്റെ ബർത്തഡേക്ക് ക്ലാസ്സിലെ എല്ലാരേം കൂട്ടി ഒരു കോലു പോലത്തെ സാധനത്തില് ഫോൺ വെച്ചിട്ട് സെൽഫി എടുക്കുന്നതാ… രെമ്യ ടീച്ചർടെ അടുത്ത് നിക്കുന്നത് അക്കു… പിന്നെ അക്കൂനെ പോലെ തന്നെ ഒരു ചോപ്പ് ട്രൗസർ ഇട്ട കുട്ടീനെ കണ്ടോ… അതാ മുസ്തഫ… അജയ ഒരൂസം അക്കൂന് രണ്ട് ട്രൗസർ വാങ്ങി കൊടുത്തു… അതിലൊന്ന് വലുതായൊണ്ടേ അക്കു അത് മുസ്തഫയ്ക്ക് കൊടുത്തതാ… പിന്നെ ഒരു മൊട്ടത്തലയനെ കണ്ടോ അത് ശ്രീക്കുട്ടനാ… സൗമ്യാന്റീടെ ഡ്രസ്സ് ബ്ലുവില് പിങ്ക് പൂക്കളുള്ളതാ….രെമ്യ ടീച്ചർക്ക് കൊടുക്കാനുള്ള ഗിഫ്റ്റാ ഈ ചിത്രം…’

അക്കുവിന്റെ എല്ലാ ചിത്രങ്ങൾക്കു പിന്നിലുമുണ്ടാവും ഇതുപോലൊരു കഥ. വടക്കാഞ്ചേരിയിലെ കേരളവര്‍മ്മ വായനശാലയില്‍ രണ്ടു ദിവസമായി വലിയ തിരക്കാണ്. അമന്‍ എന്ന അക്കുവിന്റെ കുഞ്ഞു മനസ്സില്‍ വിരിഞ്ഞ നിറങ്ങള്‍ കാണാനുള്ള തിരക്ക്. അക്കുവിന് അഞ്ചു വയസ് ആയിട്ടേയൂള്ളൂ. എന്നാല്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ അങ്ങനെയല്ല. സാധാരണ ഈ പ്രായത്തിലെ കുട്ടികള്‍ ക്രയോണ്‍സ് കൊണ്ടാണ് വരയ്ക്കാറുള്ളത്. എന്നാല്‍ അക്കു വരച്ചു തുടങ്ങിയത് തന്നെ വാട്ടര്‍ കളറും അക്രിലിക്കുമൊക്കെ കൊണ്ടാണ്.

അക്കുവിന്റെ അമ്മ ഷസിയ ചിത്രകാരിയാണ്. അതിനാല്‍ തന്നെ അമ്മ വരയ്ക്കുമ്പോള്‍ അടുത്തു വന്നിരിക്കുന്നത് ചെറുപ്പം മുതലേ അക്കുവിന്റെ ശീലമായിരുന്നു. അങ്ങനെ ഒന്നര വയസ്സില്‍ അവന്‍ ആദ്യമായി ബ്രഷു കൈയിലെടുത്തു. അങ്ങനെ എപ്പോഴും വരയ്ക്കുന്ന കൂട്ടത്തിലല്ല അക്കു. അവന്റെയുള്ളില്‍ എന്തെങ്കിലും കഥ മൊട്ടിടണം. അപ്പോള്‍ ആ കഥ ചിത്രമാക്കാന്‍ അവന് ആവേശമാണ് അങ്ങനെ മാത്രമെ അവന്‍ വരയ്ക്കുകയുള്ളൂ അമ്മ ഷസിയ പറയുന്നു.

അക്കുവിന്റെ ഓരോ ചിത്രത്തിനു പിന്നിലും വലിയ കഥകളുണ്ടാവും. രമ്യ ടീച്ചറിന്റെ കഥകള്‍ പോലെ.. ആ കഥകള്‍ പറഞ്ഞു കൊണ്ടാണ് അക്കു വരയ്ക്കുന്നത്. അക്കുവിനിത് ചിത്രപ്രദര്‍ശനമൊന്നുമല്ല. ഒരുപാടാളുകളെ കാണാം, കളിക്കാം അത്രമാത്രം. ഇപ്പോള്‍ ചിത്രപ്രദര്‍ശനത്തിനായി ഉപയോഗിച്ചിരിക്കുന്ന എല്ലാ ചിത്രങ്ങളും അക്കു അവധിക്കാലത്ത് വരച്ചവയാണ്.അക്കുവിന്റെ ചിത്രങ്ങളെ അടിസ്ഥാനമാക്കി പ്രിയ എഎസ് നക്ഷത്രം പറിക്കുന്ന കുട്ടി എന്ന കഥയും എഴുതിയിട്ടുണ്ട്.

ഒരു ദിവസത്തെ ചിത്രപ്രദര്‍ശനമായിരുന്നു ഉദ്ദേശിച്ചത് എങ്കിലും ആള്‍ക്കാരുടെ തിരക്കു കാരണം അത് രണ്ടു ദിസത്തേക്ക് നീട്ടുകയായിരുന്നു. ടുഡെ ഹോംസ് എന്ന കണ്‍സ്ടക്ഷന്‍ കമ്പനി നടത്തുന്ന ഷസിയയുടെയും അജയന്റെയും മകനായ അമന്‍ ഇനി ഒന്നാം ക്ലാസിലേക്കാണ്. ഗവണ്‍മെന്റ് ഗേള്‍സ് എല്‍ പി സ്‌കൂളില്‍ വടക്കാഞ്ചേരിയിലാണ് അമന്‍ പഠിക്കുന്നത്.

അക്കുവിന്റെ കഥ ചിത്രങ്ങള്‍

 


.

 


.

 

.

.

.

.


.


.

 

Read More :ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ‘അയാം ഫോർ ആലപ്പി’

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍