UPDATES

പോസിറ്റീവ് സ്റ്റോറീസ്

പൊള്ളലേറ്റ മുഖവുമായി ‘ബ്യൂട്ടി ഇന്‍സ്പിരേഷന്‍’; സെന്‍സേഷനായ ഷാലോം ബ്ലാക്കിന്റെ കഥ

‘എനിക്കൊപ്പം എന്നും കളിക്കുന്ന കുട്ടികള്‍ പേടിച്ച് അടുത്തു വരാതെയായി. ഭീകര ജീവി എന്ന വിളിപ്പേര് വന്നു. ആത്മഹത്യ ചെയ്യാന്‍ തോന്നിയ സമയം.’

Avatar

അഴിമുഖം

‘അലറുകയായിരുന്നു ഞാന്‍. ശരിക്കും തൊലി ഇളകി തറയിലേക്ക് വീഴുന്നു. എനിക്ക് പെട്ടെന്ന് ബോധം മറഞ്ഞതായി അമ്മ പിന്നീട് പറഞ്ഞു. ഞാന്‍ മരിച്ചുവെന്നാണ് അമ്മ കരുതിയത് ‘ – ഷാലോം ബ്ലാക്ക് ഇങ്ങനെ ഓര്‍മ്മിക്കുന്നു.

പൊള്ളലേറ്റ മുഖവുമായി ‘ബ്യൂട്ടി ഇന്‍സ്പിരേഷന്‍’ നടത്തുന്ന ഷാലോം ബ്ലാക്ക് ഇന്ന് യൂട്യൂബ് സ്റ്റാറാണ്. ലക്ഷകണക്കിന് ആളുകള്‍ക്കാണ് ഷാലോം ബ്ലാക്കിന്റെ ഫോളോവേഴ്‌സായിട്ടുള്ളത്. ഷാലോമിന്റെ കഥ ഇങ്ങനെ-

9 വയസ് പ്രായമുള്ളപ്പോഴായിരുന്നു ആ സംഭവം. ഷാലോം ബ്ലാക്കും സഹോദരിയും നൈജീരിയയില്‍ അമ്മ നടത്തുന്ന റെസ്റ്ററോന്റില്‍ പതിവ് സന്ദര്‍ശകരാണ്. ഒരു ദിവസം കളിക്കിടെ ഉറങ്ങി പോയത് അടുക്കളയിലെ ടേബിളിന് താഴെ. അമ്മ, ജോലിക്കിടയില്‍ ഇത് ശ്രദ്ധിച്ചില്ല. ടേബിളില്‍ വെച്ചത് ചൂട് എണ്ണ നിറച്ച പാത്രം.

പെട്ടെന്നായിരുന്നു കുട്ടികള്‍ ബഹളമുണ്ടാക്കി കരഞ്ഞത്. നടന്നു പോയ ആരുടെയോ കൈ തട്ടി എണ്ണ കുട്ടികളുടെ മുകളില്‍ വീണു. കടുത്ത പൊള്ളലുമായി രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി. ഷാലോം ഈ ദിവസങ്ങളെ വിളിക്കുന്നത് ‘വഴിത്തിരിവ്’ എന്നാണ്. ‘എനിക്കൊപ്പം എന്നും കളിക്കുന്ന കുട്ടികള്‍ പേടിച്ച് അടുത്തു വരാതെയായി. ഭീകര ജീവി എന്ന വിളിപ്പേര് വന്നു. ആത്മഹത്യ ചെയ്യാന്‍ തോന്നിയ സമയം.’

‘പിന്നീടൊരു ദിവസം, യൂട്യൂബില്‍ വീഡിയോ കാണുന്നതിനിടെ ജീവിതം മാറ്റിമറിച്ച മറ്റൊരു സംഭവം നടന്നു. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടി മുഖത്തിന് അനുസരിച്ച് മേക്ക് അപ്പ് ചെയ്യാന്‍ പഠിപ്പിക്കുന്നു.അവള്‍ക്കും പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ഒരു കാന്‍സര്‍ രോഗിയായിരുന്നു. തലയില്‍ മുടിയില്ല. എന്നിട്ടും ലക്ഷക്കണക്കിന് പേരുടെ മുന്നില്‍ വരാന്‍ അവള്‍ കാണിച്ച ധൈര്യം! അത്ഭുതം തോന്നി എനിക്ക്…’

‘അമ്മയുടെ മേക്ക് അപ്പ് സാധനങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ആശുപത്രി വാസത്തിനിടെയാണ് ഈ ഇഷ്ടം തുടങ്ങിയത്. എന്റെ രൂപം ഇങ്ങനെയൊക്കെയാണെങ്കിലും മേക്ക് അപ്പ് ഇടാന്‍ താല്പര്യമായിരുന്നു. കണ്‍സീലര്‍ മുഖത്ത് മുഴുവന്‍ പുരട്ടി സ്‌കൂളില്‍ പോകാന്‍ തുടങ്ങി. വികൃതമായിരുന്നു അത്.’

തുടര്‍ന്ന് സ്വന്തമായി വീഡിയോസ് നിര്‍മ്മിച്ച് യൂടൂബില്‍ അവര്‍ സജീവമായി. മേക്ക് അപ്പ് ഇല്ലാതെ, തന്റെ രൂപത്തെ പേടിയില്ലാത സമീപിക്കുന്നവര്‍ക്കിടയില്‍ അവള്‍ താരമായി. ‘ആദ്യം സ്വീകാര്യത ലഭിക്കുമോ എന്നത് ടെന്‍ഷന്‍ ആയിരുന്നു. പക്ഷെ, പിന്നീട് ധൈര്യം ലഭിച്ചു.’

യൂട്യൂബ് സെന്‍സേഷന്‍



മേക്ക് അപ്പ് ഉപയോഗിച്ച് സ്വയം വരുത്തുന്ന രൂപമാറ്റം അവള്‍ ലോകത്തെ കാണിച്ചു. കാഴ്ചക്കാര്‍ അവളുടെ മേക്ക് അപ്പിനേക്കാളും ധൈര്യത്തെയും ആത്മവിശ്വാസത്തെയും പുകഴ്ത്തി. ആരുടെയും സഹതാപത്തിന് ഷാലോം പിടികൊടുത്തില്ല. അവള്‍ക്ക് മുഖ്യം സന്തോഷമായിരുന്നു. ഇന്ന് തന്റെ രൂപം ഓര്‍ത്താല്‍ അഭിമാനം കൊള്ളുന്ന പെണ്‍കുട്ടിയാണ് ഷാലോം. മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാന്‍ അവള്‍ ഒരു പാട് ഇഷ്ടപ്പെടുന്നു. മനസിന്റെ സൗന്ദര്യമാണ് പ്രധാനമെന്ന് ഉറക്കെപ്പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍