UPDATES

പോസിറ്റീവ് സ്റ്റോറീസ്

ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ‘അയാം ഫോർ ആലപ്പി’

ഇതിന്റെ ഭാഗമായി 20 വള്ളങ്ങൾ ഫിഷറീസ് മന്ത്രി മല്‍സ്യത്തൊഴിലാളികള്‍ക്ക് കൈമാറി. ‌

പ്രളയത്തിൽ വള്ളം നഷ്ടപ്പെട്ടവർക്കാശ്വാസമായി ‘അയാം ഫോർ ആലപ്പി’. ആലപ്പുഴയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ 423 പേർക്കും ഇക്കഴിഞ്ഞ പ്രളയത്തിൽ ഏക ഉപജീവനമാർഗ്ഗമായ വള്ളം നഷ്ടപ്പെട്ടിരുന്നു. ഇവർക്ക് സൗജന്യമായി വള്ളം നൽകുകയാണ് ആലപ്പുഴ സബ്കലക്ടര്‍‍ വിആര്‍ കൃഷ്ണ തേജ ഐഎ എസ്സിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘അയാംഫോര്‍ ആലപ്പി’. ഇതിന്റെ ഭാഗമായി 20 വള്ളങ്ങൾ ഫിഷറീസ് മന്ത്രി മല്‍സ്യത്തൊഴിലാളികള്‍ക്ക് കൈമാറി. ‌

പെട്ടന്നുണ്ടായ പ്രളയത്തിൽ വീട് വിട്ടിറങ്ങേണ്ടി വന്ന മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ വള്ളവും വലയും സൂക്ഷിച്ചുവെക്കാനായില്ല. അതിനാൽ തന്നെ പലതും തകരുകയും ഒ ലിച്ചു പോവുകയും ചെയ്തു. ഇപ്പോൾ പത്ത് മാസത്തോളമായി ഇവരുടെ ഉപജീവനമാഗ്ഗം നിലച്ചിരിക്കുകയാണ്.

പ്രളയ പുനരധിവാസത്തിനായാണ് ആലപ്പുഴയിൽ അയാം ഫോർ ആലപ്പി രൂപീകരിച്ചത്. കണക്കെടുത്തപ്പോൾ 423 വള്ളങ്ങളാണ് പ്രളയത്തിൽ നശിച്ചിര്ക്കുന്നതെന്ന് കണ്ടെത്തി. ആലപ്പുഴ സബ് കല്കടര്‍ വിആര്‍ കൃഷ്ണ തേജ ഐഎഎസ് സ്പോണ്‍സര്‍മാരെ കണ്ടെത്തി 200 പേര്‍ക്കുള്ള വള്ളം ഉറപ്പിച്ചുകഴിഞ്ഞു. അതില്‍ അഭയ ഫൗണ്ടേഷന്‍ നല്‍കിയ 20 വള്ളങ്ങള്‍ രാവിലെ മന്ത്രിമാരായ തോമസ്ഐസക്കും മേഴ്സിക്കുട്ടിയമ്മയും ചേര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് കൈമാറി.

മത്സ്യത്തൊഴിലാളികൾക്ക് ഇത് വലിയൊരു ആശ്വാസമായി. വള്ളം തകർന്ന മുഴുവൻ തൊഴിലാളികൾക്കും ഇത് പോലെ ഫൈബർ വള്ളങ്ങൾ നൽകാൻ പദ്ധതിയുണ്ടെന്ന് വിആര്‍ കൃഷ്ണ തേജ ഐഎഎസ് പറഞ്ഞു.

Read More: വീട്ടിലെ പ്രാരബ്ദം കാരണം പത്താം ക്ലാസില്‍ പഠനം നിര്‍ത്തി; ഇപ്പോള്‍ ജോലി പാഠപുസ്തക കവര്‍ ഡിസൈന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍