UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രീം ക്യാച്ചര്‍ നിര്‍മ്മിച്ച് ; ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ശ്രേയ

നല്ല സ്വപ്നങ്ങള്‍ നെയ്തെടുക്കുന്ന ശ്രേയയുടെ അടുത്ത ലഷ്യം ഗിന്നസ് റെക്കോര്‍ഡ് ആണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രീം ക്യാച്ചര്‍ നിര്‍മ്മിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് കോഴിക്കോട് സ്വദേശിനിയായ ശ്രേയ ദീപക്.അധികമാരും കേട്ടു പരിചയമില്ലാത്ത ഒരു വ്യത്യസ്തമായ ആശയത്തിനാണ് ശ്രേയ തുടക്കം കുറിച്ചിരിക്കുന്നത്.കോഴിക്കോട് പേരാമ്പ്രയില്‍ നടത്തിയ നാട്ടുകല സംഗമത്തില്‍ വെച്ചാണ് ശ്രേയ 1. 8 മീറ്ററുള്ള ഡ്രീം ക്യാച്ചര്‍ നിര്‍മ്മിച്ചത്.ഇതിലൂടെ ശ്രേയ നേടിയെടുത്തത് ഏറെ നാളത്തെ സ്വപ്നമാണ്. ഗിന്നസ് ലോക റെക്കോര്‍ഡില്‍ 10.14 മീറ്ററില്‍ വലുപ്പം ഉള്ള ഡ്രീം ക്യാച്ചറാണ് നിലവിലുള്ളത്.

നല്ല സ്വപ്നങ്ങളെ ഡ്രീം ക്യാച്ചര്‍ അതിന്റെ നടുവിലുള്ള ദ്വാരം വഴി കടത്തി വിടുകയും അത് തൂവലുകളിലൂടെ ഉറങ്ങി കിടക്കുന്നവരില്‍ എത്തുന്നു. ദുഃസ്വപ്നങ്ങള്‍ കടത്തത്തിവിടാതെ ഡ്രീം ക്യാച്ചറില്‍ കുരുങ്ങി കിടക്കും.കുരുങ്ങിക്കിടക്കുന്ന ദുഃസ്വപ്നങ്ങള്‍ പിറ്റേ ദിവസത്തെ സൂര്യ രശ്മി പതിക്കുമ്പോള്‍ നശിച്ചുപോകുകയും ചെയും. ഇപ്പോഴും നേറ്റീവ് അമേരിക്കയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഡ്രീം ക്യാച്ചറിന്റെ കഥയാണിത്.

ശ്രേയ കുറച്ച് കാലം മുമ്പ് ഒരു കൗതുകത്തിന് തുടങ്ങിയതാണ് ഡ്രീം ക്യാച്ചര്‍ നിര്‍മാണം.തുടക്കത്തില്‍ ചെറിയ ചെറിയ ഡ്രീം ക്യാച്ചര്‍ ഉണ്ടാക്കി സുഹൃത്തുകള്‍ക്ക് സമ്മാനമായും.പിന്നീട് അതൊരു പാഷനായി കൊണ്ടുനടന്ന ശ്രേയയ്ക്ക് അത് ഒരു ചെറിയ വരുമാന മാര്‍ഗം കൂടിയായി. ഇതിന് ഭര്‍ത്താവ് ദീപകിന്റെയും സുഹൃത്തുക്കളുടെയും പൂര്‍ണ്ണ പിന്തുണ ശ്രേയക്ക് ലഭിച്ചു. നല്ല സ്വപ്നങ്ങള്‍ നെയ്തെടുക്കുന്ന ശ്രേയയുടെ അടുത്ത ലഷ്യം ഗിന്നസ് റെക്കോര്‍ഡ് ആണ്. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രേയ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍