UPDATES

പോസിറ്റീവ് സ്റ്റോറീസ്

1900ത്തിനു ശേഷമുള്ള കലണ്ടറിലെ ഏത് തിയതി പറഞ്ഞാലും ഏത് ദിവസമാണെന്ന് കാര്‍ത്തിക് പറയും; പരിചയപ്പെടാം നാലാം ക്ലാസുകാരനായ ‘കണക്കുമാഷെ’

ഈ ചെറിയ പ്രായത്തിനിടയ്ക്ക് 205 ക്ലാസുകളാണ് കാര്‍ത്തിക് വിവിധ സ്ഥലങ്ങളിലായി എടുത്തിരിക്കുന്നത്

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പറഞ്ഞ് പറഞ്ഞ് മകനെ കണക്കില്‍ മിടുക്കനാക്കാന്‍ ശ്രമിച്ചെങ്കിലും ചാക്കോ മാഷിന് അതിനു കഴിഞ്ഞില്ല. അത് സിനിമാക്കഥ.  എന്നാല്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി രാജന്‍ മാഷിന്റെയും കാര്‍ത്തിക്കിന്റെയും കാര്യം അങ്ങനെയല്ല.  തന്റെ മോനെ കണക്കില്‍ മിടുമിടുക്കനാക്കാന്‍ ഈ കണക്കു മാഷിന് കഴിഞ്ഞു.

കാര്‍ത്തിക് എന്ന നാലാം ക്ലാസുകാരന്‍ എല്ലാവര്‍ക്കും അത്ഭുതമാണ്. കണക്കിന്റെ കളിക്കാരന്‍ എന്നു തന്നെ നമുക്ക് കാര്‍ത്തികിനെ വിശേഷിപ്പിക്കാം. ഈ ചെറിയ പ്രായത്തിനിടയ്ക്ക് 205 ക്ലാസുകളാണ് കാര്‍ത്തിക് വിവിധ സ്ഥലങ്ങളിലായി എടുത്തിരിക്കുന്നത്.

നാലാം ക്ലാസു വരെയുള്ള കണക്കു മാത്രമെ കാര്‍ത്തികിന് അറിയൂ. ആ കണക്കു കൊണ്ട് വിദ്യര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും എന്തിനേറെ ആധ്യാപകര്‍ക്കുവരെ കാര്‍ത്തിക് കണക്കിലെ കളികള്‍ പഠിപ്പിച്ചു കൊടുക്കും. ചെറിയ ചില വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് കണക്ക് എങ്ങനെ എളുപ്പത്തില്‍ ചെയ്യാം പ്രത്യേഗിച്ചും ചതുഷ്‌ക്രിയകള്‍ അതാണ് പ്രധാനമായും കാര്‍ത്തിക് പറഞ്ഞു കൊടുക്കുന്നത്. അതും വെറുതെ അങ്ങ് പറഞ്ഞു കൊടുക്കുകയല്ല, ഇവയെല്ലാം തന്നെ ചെറിയ ചെറിയ മാജിക് രൂപത്തിലാക്കി കുട്ടികളില്‍ താല്‍പര്യം സൃഷ്ടിച്ചുകൊണ്ടാണ് പറഞ്ഞുകൊടുക്കുന്നത്.

അച്ഛന്‍ കണക്കുമാഷായതിനാല്‍ തന്നെ ചെറുപ്പം മുതലേ കണക്കിന്റെ ക്യാമ്പുകളില്‍ പോകുമ്പോള്‍ കാര്‍ത്തിക്കിനെയും കൂടെക്കൂട്ടുമായിരുന്നു. അങ്ങനെയാണ് കണക്കില്‍ കാര്‍ത്തിക്കിനു താല്‍പര്യം വരുന്നത്. ചെറിയ ചെറിയ കണക്കുകള്‍ ആദ്യം ചെയ്തു തുടങ്ങിയ കാര്‍ത്തിക് പിന്നീട് വലിയ കണക്കുകളും ഒറ്റയ്ക്ക് ചെയ്യാന്‍ തുടങ്ങി.

കണക്ക് വളരെ എളുപ്പമാണെന്നും ചെറിയ ചില വിദ്യകളിലൂടെ അത് ചെറിയ കുട്ടികള്‍ക്കു വരെ പഠിക്കാം എന്നും പറയുമ്പാള്‍ അത് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധ്യപ്പെടുത്തിക്കൊടുക്കാനായാണ് രാജന്‍ മാഷ് കാര്‍ത്തികിനെ ആദ്യമായി ക്ലാസു കളില്‍ കൊണ്ടു പോകാന്‍ തുടങ്ങിയത്. കുട്ടികള്‍ക്ക് കണക്കിനോടുള്ള പേടി മാറ്റാനും കണക്കിനോട് താല്‍പര്യം കൂടാനും കാര്‍ത്തികിന്റെ ക്ലാസു കൊണ്ടാണ്ട് സാധിക്കുന്നുണ്ടെന്നാണ് രാജന്‍ പറയുന്നത്.

ക്ലാസ്മുറിയില്‍ പാഠപുസ്തങ്ങളില്‍ പഠിക്കുന്നതു മാത്രമല്ല, അതിനപ്പുറം വളരെ എളുപ്പത്തില്‍ കണക്കു ചെയ്യാന്‍ സാധിക്കും. ഇത് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും മനസിലാക്കണം എന്നു മാത്രം. 1900 ത്തിനു ശേഷമുള്ള കലണ്ടറിലെ ഏത് തിയതി പറഞ്ഞാലും അത് ഏത് ദിവസമാണെന്ന് കാര്‍ത്തിക് പറയും. സംഖ്യ പാറ്റേണ്‍ ഉപയോഗിച്ചുകൊണ്ട് മനസ്സില്‍ വിചാരിച്ച സംഖ്യ പറയുന്ന വിദ്യയും കാര്‍ത്തികിനറിയാം.

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലണ് കാര്‍ത്തിക് കൂടുതല്‍ ക്ലാസുകള്‍ എടുത്തിരിക്കുന്നത്. അതിനു പുറമെ കോട്ടയം മലപ്പുറം ജില്ലകളിലും കേരളം വിട്ട് ബാംഗളൂരുവിലും ക്ലാസുകളെടുത്തിട്ടുണ്ട്. ഇപ്പോള്‍ കാര്‍ത്തിക് പയ്യന്നൂര്‍ വി.എം.എല്‍.പി സ്‌കൂളിലാണ് പഠി്ക്കുന്നത്. പയ്യന്നൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്റെറി സ്‌കൂള്‍ പ്രൈമറി പ്രൈമറി അധ്യാപകനാണ് അച്ഛന്‍ രാജന്‍. അമ്മ സ്മിത.

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍