UPDATES

സ്ത്രീ

ഇന്ത്യയുടെ റോക്കറ്റ് വനിതകള്‍; ചന്ദ്രയാന്‍-2 ന് നേതൃത്വം നല്‍കുന്ന എം വനിതയേയും,ഋതു കരിദാലിനേയും പരിചയപ്പെടാം

ടീമില്‍ 30 ശതമാനത്തോളം സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ് കാര്യമാണ്.

അഞ്ച് വര്‍ഷം മുന്‍പ് ‘മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍’ എന്ന മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടൊരു ചിത്രമുണ്ടായിരുന്നു. ഐഎസ്ആര്‍ഒയുടെ കണ്‍ട്രോള്‍ റൂമില്‍ ഒരുകൂട്ടം സ്ത്രീകള്‍ സന്തോഷം പങ്കിടുന്ന ഫോട്ടോയായിരുന്നു അത്. റോക്കറ്റ് സയന്‍സില്‍ പുരുഷന്മാരാണ് കൂടുതലെന്നാണ് പറയപ്പെടുന്നത്. എന്നാണ് റോക്കറ്റ് സയന്‍സ് പുരുഷന്മാരുടെ മാത്രം കുത്തകയല്ല എന്ന് തെളിയിച്ചുകൊണ്ട് ചന്ദ്രയാന്‍ 2ലും ഒരുകൂട്ടം സ്ത്രീകളുണ്ട് പങ്കാളികളായി.

ഇന്ന് ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയരുന്ന ചന്ദ്രയാന്‍ 2ന്റെ മിഷന്‍ ഡയറക്ടര്‍ ഋതു കരിദാലും, പ്രോജക്ട് ഡയറക്ടര്‍ എം വനിതയുമാണ്. ഗ്രഹങ്ങള്‍ക്കിടയിലുള്ള ഇത്തരമൊരു മിഷനില്‍ ആദ്യമായി സ്ത്രീകള്‍ ഈ പദവികള്‍ വഹിക്കുന്നത്. മാത്രമല്ല ടീമില്‍ 30 ശതമാനത്തോളം സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ് കാര്യമാണ്.

കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റുകള്‍ പോലുള്ള ഉപഗ്രഹ പ്രോജക്ടുകള്‍ക്ക് വനിതകള്‍ മുന്‍പും ഡയറക്ടര്‍മാരായിട്ടുണ്ട്, എന്നാല്‍ ആദ്യമായാണ് ഇത്തരമൊരു പ്രോജക്റ്റില്‍ സ്ത്രീകള്‍ ഡയറക്ടര്‍മാരാവുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രോജക്ട് ഡയറക്ടര്‍ എന്ന നിലയില്‍ ടീമിന്റെ കോഡിനേറ്റ് ചെയ്യുന്നത് എം വിനീതയാണ്. ചന്ദ്രയാന്റെ ഓരോ നിമിഷവും വിനീതയുടെ മേല്‍നോട്ടത്തിലാണ് മുന്നോട്ട് പോവുക.

ഋതു കരിദാല്‍ 18 വര്‍ഷമായി ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചന്ദ്രയാന്‍ 1 ലും ഋതു കരിദാല്‍ പങ്കാളിയായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ലാക്‌നൗവില്‍നിന്ന് ബിരുദം നേടിയ ഋതു കരിദാല്‍ 2007ല്‍ ഐഎസ്ആര്‍ഒ യുവ ശായ്ത്രഞ്ജക്കുള്ള അവാര്‍ഡ് നേടിയിരുന്നു.

യൂണിവേഴ്റ്റി കോളേജിൽ മദ്യക്കുപ്പികൾ കണ്ടെടുത്തതിന് നടപടി, ക്യാംപസ് കവാടത്തിൽ ബോധവൽക്കരണ നോട്ടീസുമായി പോലീസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍