UPDATES

പോസിറ്റീവ് സ്റ്റോറീസ്

വീട്ടിലെ പ്രാരബ്ദം കാരണം പത്താം ക്ലാസില്‍ പഠനം നിര്‍ത്തി; ഇപ്പോള്‍ ജോലി പാഠപുസ്തക കവര്‍ ഡിസൈന്‍

കതിര്‍ വളരെ ആകര്‍ഷകമായാണ് പുസ്തകത്തിന്റെ പുറംചട്ട തയ്യാറാക്കുന്നത്.

പഠനത്തിനു ശേഷം പഠിച്ച ടെക്സ്റ്റ് ബുക്കുകളെ മിക്കവരും ഓര്‍ക്കാറില്ല. കാരണം വേറൊന്നുമല്ല. വിരസമായ അതിന്റെ പുറം ചട്ടകള്‍ തന്നെ. എന്നാല്‍ തമിഴ്നാട്ടില്‍ അതിനൊരു മാറ്റമുണ്ടാകാന്‍ പോവുകയാണ്.

കതിര്‍ എന്ന മുപ്പത്തി മൂന്നുകാരനാണ് ഈ മാറ്റത്തിനു പിന്നില്‍. വളരെ ആകര്‍ഷകമായാണ് പുസ്തകത്തിന്റെ പുറംചട്ട തയ്യാറാക്കുന്നത്. കുട്ടികള്‍ക്ക് പുസ്തകത്തിന്റെ പുറം കണ്ടാല്‍ തന്നെ എന്താണ് തങ്ങള്‍ക്ക് പഠിക്കാനുള്ളതെന്ന് മനസിലാകുന്ന തരത്തിലാണ് ആവിഷ്ക്കരണം.

തമിഴ് നാട്ടിലെ ഈറോഡിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് കതിരിന്റെ വീട്. പത്താംക്ലാസ് പഠനത്തിനു ശേഷം കലാരംഗത്തേക്കു തിരിയുകയായിരുന്നു കതിര്‍. ചിത്രരചനയോടുള്ള താല്‍പര്യമുണ്ടായിരുന്നെങ്കിലും വീട്ടിലെ പ്രാരാബ്ദവും അതിനൊരു കാരണമാണ്.

പഠനം നിര്‍ത്തിയ ശേഷം പല തരത്തിലുള്ള ജോലികളും ചെയ്താണ് കതിര്‍ മുന്നോട്ടു പോയത്. അപ്പോഴാണ് ഗ്രാഫിക് ഡിസൈനിങ് കോഴ്‌സിനെ പറ്റി കതിര്‍ അറിയുന്നത്. 4000 രൂപയായിരുന്നു കോഴ്‌സ് ഫീ. എന്നാല്‍ അത് കതിരിനെ സംബന്ധിച്ച് വലിയ തുകയായിരുന്നു. അതിനാല്‍ തന്നെ ജോലി തുടരാന്‍ കതിര്‍ തീരുമാനിച്ചു. പല ജോലികളും ചെയ്യുന്നതിനിടയില്‍ ഞാന്‍ എന്റെ കഴിവുകള്‍ തന്നെ മറന്നുകൊണ്ടിരിക്കുകയായിരുന്നു. ഒറ്റ രാത്രികൊണ്ട് ഒരാള്‍ക്കും ഒരു കലാകാരനാകാന്‍ സാധിക്കില്ല. അതിന് ധാരാളം സമയമെടുക്കും. കതിര്‍ പറയുന്നു.

പഠനാവശ്യത്തിനുള്ള പണം തയ്യാറാക്കിയ ശേഷം കതിര്‍ ഗ്രാഫിക്‌സ് പഠനത്തിനായി ചേര്‍ന്നു. ദിവസവും 20 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കതിര്‍ ക്ലാസുകള്‍ക്കെത്തിയിരുന്നത്. പഠനവും ജോലിയും കതിര്‍ ഒപ്പം തന്നെ കൊണ്ടുപോയി.

കതിരിന്റെ വരകള്‍ ഇഷ്ടപ്പെട്ട ഒരു കലാകാരന്‍ അയാള്‍ക്ക് ഒരു മാഗസീനിന്റെ കവര്‍ ഡിസൈനറായി ജോലി വാങ്ങിക്കൊടുത്തു. അത് കതിരിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി. അങ്ങനെ 2018 ല്‍ തമിഴ്‌നാട് ടെക്‌സ്റ്റ് ബുക്ക് കോര്‍പ്പറേഷനില്‍ കതിരിന് ജോലി ലഭിച്ചു.

നിര്‍ദ്ധനരായ കുട്ടികള്‍ക്കു വേണ്ടി ഒരു ആര്‍ട്ട് ക്ലാസ് തുടങ്ങാനും, തമിഴിന് പുതിയ ഫോണ്ട് സ്‌റ്റെലുകള്‍ കണ്ടുപിടിക്കാനും കതിര്‍ ആലോചിക്കുന്നുണ്ട്.
Read More: സ്ത്രീ ശാക്തീകരണത്തിന്റ പ്രതീകമായി മഹാരാഷ്ട്രയിലെ ഒരു ലഘുഭക്ഷണ നിര്‍മ്മാണ യൂണിറ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍