UPDATES

പോസിറ്റീവ് സ്റ്റോറീസ്

രാത്രി പാവപ്പെട്ടവരെ സൗജന്യമായി ആശുപത്രിയിലെത്തിച്ച് വയനാട്ടിലെ ഓട്ടോ ഡ്രൈവര്‍ മൊയ്തു

ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത കാരണമാണ് പാവപ്പെട്ടവരെ സഹായിക്കാമെന്ന് തീരുമാനിച്ചത്. അതില്‍ പ്രത്യേകതകളുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് മോയ്ദീന്റെ നിരീക്ഷണം

പകലന്തിയോളം ഓട്ടോ റിക്ഷ ഓടി കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് പാവപ്പെട്ടവര്‍ക്ക് കൂടി നല്‍കി മാതൃകയാകുകയാണ് വയനാട് നാലാം മൈലില്‍ ഓട്ടോ ഓടിക്കുന്ന കോമ്പി മൊയ്ദീന്‍. നാലാം മൈല്‍ പ്രദേശത്തെ പാവപ്പെട്ട ആദിവാസികള്‍ക്കും മറ്റ് വിഭാഗത്തിലെ സാമ്പത്തികമില്ലാത്തവര്‍ക്കും രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ അത്യാവശ്യമായി ആശുപത്രിയില്‍ എത്തിക്കുന്നതിന് പ്രതിഫലം വേണ്ടെന്നാണ് മൊയ്തു പറയുന്നത്.

തന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കി ഇത് കാണിച്ചുകൊണ്ട് മൊയ്തു പോസ്റ്ററും ഇറക്കിയിട്ടുണ്ട്. കൂടാതെ രാത്രിയില്‍ നാലാം മൈലില്‍ വരുന്ന യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഈ നമ്പരില്‍ വിളിക്കാമെന്നും മൊയ്തുവിന്റെ പോസ്റ്ററില്‍ പറയുന്നു.

22 വര്‍ഷത്തോളം കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്നു കോമ്പി മൊയ്ദീന്‍. കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച ശേഷം സ്‌കൂള്‍ ബസ് ഓടിക്കുകയായിരുന്നു. 2012 മുതലാണ് ഓട്ടോ ഓടിക്കാന്‍ ആരംഭിച്ചതെന്ന് മൊയ്ദീന്‍ അഴിമുഖത്തോട് പറഞ്ഞു. 2016ലാണ് സൗജന്യമായി രോഗികളെയും രാത്രിയില്‍ നാലാം മൈലില്‍ എത്തുന്നവരെയും സഹായിക്കാന്‍ ആരംഭിച്ചത്. നാലാം മൈല്‍ ജംഗ്ഷനില്‍ തന്നെ വീടായതിനാല്‍ പെട്ടെന്ന് ഓടിച്ചെല്ലാന്‍ സാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു.

ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത കാരണമാണ് പാവപ്പെട്ടവരെ സഹായിക്കാമെന്ന് തീരുമാനിച്ചത്. അതില്‍ പ്രത്യേകതകളുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് മോയ്ദീന്റെ നിരീക്ഷണം. രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു. ഇപ്പോള്‍ ഭാര്യക്കും മകനുമൊപ്പം നാലാം മൈലിലെ വീട്ടില്‍ താമസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍