UPDATES

പോസിറ്റീവ് സ്റ്റോറീസ്

‘ജീവിതത്തില്‍ നന്മകള്‍ മാത്രം സമ്മാനിച്ച ക്യാന്‍സറിനെ ഓര്‍ത്ത് ഞാനെന്തിന് സങ്കടപ്പെടണം’; മരണത്തിലും അരുണിമ ധീരയായിരുന്നു

തുടര്‍ന്നു നടത്തിയ കിമോയുടെ വേദനക്കിടയിലാണ് അരുണിമ ചിത്രങ്ങള്‍ വരച്ച് തുടങ്ങിയത്. അതുവരെ ചിത്രങ്ങള്‍ വരച്ചിട്ടില്ലാത്ത അരുണിമയുടെ ജീവിതം നിറങ്ങള്‍കൊണ്ട് നിറഞ്ഞു

ആർഷ കബനി

ആർഷ കബനി

കുരിശുരൂപത്തില്‍ പടര്‍ന്ന് കയറിയ മുള്‍ക്കിരീടമണിഞ്ഞ ക്രിസ്തുവിനെ ഒരിക്കല്‍ അരുണിമ വരച്ചു. ആ ചിത്രത്തില്‍ ക്രിസ്തുവിന്റെ മുഖത്ത് നിറഞ്ഞുനിന്നത് വേദനയല്ലായിരുന്നു അനന്തമായ സ്വാസ്ഥ്യത്തിന്റെ അടയാളങ്ങളായിരുന്നു. ആ കാലങ്ങളില്‍ അരുണിമ ക്യാന്‍സറിനോട് പൊരുതികൊണ്ടിരിക്കുകയായിരുന്നു. അപ്പോഴും അവള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘എനിക്കെത്രത്തോളം കരുത്തുണ്ടെന്ന് തിരിച്ചറിയാന്‍ എന്നെ സഹായിച്ചത് ക്യാന്‍സറാണ്. ജീവിതത്തില്‍ നന്മകള്‍ മാത്രം സമ്മാനിച്ച ക്യാന്‍സറിനെ ഓര്‍ത്ത് ഞാനെന്തിന് സങ്കടപ്പെടണം.’

വേദനയില്‍ പുഞ്ചിരിച്ച്, രോഗാവസ്ഥയിലും സ്വപ്‌നങ്ങല്‍ക്ക് വേണ്ടി പൊരുതി, മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറിയ അരുണിമ എന്ന പെണ്‍കുട്ടി യാത്രയായി.

വേഗത്തില്‍ കാറോടിച്ചിരുന്ന, ഒറ്റക്ക് യാത്ര ചെയ്തിരുന്ന, യാത്ര പോകാന്‍ വേണ്ടി നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി കണ്ടെത്തിയ പെണ്‍കുട്ടിയായിരുന്നു പത്തനംതിട്ടക്കാരിയായ അരുണിമ. അമൃത ആശുപത്രിയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലിയില്‍ പ്രവേശിക്കാനിരുന്ന സമയത്താണ് അരുണിമ പല്ലുവേദനയുമായി ആശുപത്രിയില്‍ പോകുന്നത്. എന്നാല്‍ ശരീരത്തില്‍ ഒളിച്ചിരുന്ന ക്യാന്‍സറിനെ അപ്പോഴാണ് ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചത്. കുടലിലെ ക്യാന്‍സര്‍ നാലാം സ്റ്റേജിലെത്തിയിരുന്നു. ഡോക്ടര്‍മാര്‍ രോഗവിവരം ആദ്യം അരുണിമയുടെ ഭര്‍ത്താവ് സുശീലനെയാണ് അറിയിച്ചത്. അരുണിമയോട് രോഗത്തെക്കുറിച്ച് പറയണമെന്ന് പറഞ്ഞിരുന്നെങ്കിലും സുശീലന് അതിന് കഴിഞ്ഞിരുന്നില്ല. എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയ അരുണിമ തന്നെയാണ് ആരും കാണാതെ ട്രീറ്റ്‌മെന്റെ ഡയറി വയിച്ചുനോക്കിയതും, അതിലുള്ള മെഡിക്കല്‍ പദങ്ങളെ ഗൂഗിളില്‍ നോക്കി തന്റെ രോഗാവസ്ഥയെക്കുറിച്ച് മനസിലാക്കിയതും.

ആദ്യ കീമോയില്‍ തന്നെ കുടല്‍ പൊട്ടുകയുണ്ടായി. ഇതറിയാതെ ഭക്ഷണവും വെള്ളവും കഴിച്ചതോടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വയറ്റിലാകെ വ്യാപിക്കുകയും, അണുബാധ ഉണ്ടാവുകയും ചെയ്തു. ഇതെ തുടര്‍ന്ന് ശസ്ത്രക്രീയ നടത്തുകയും കുടല്‍ പുറത്തെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ രക്തം കട്ടപിടിച്ച് കാല്‍ പൂര്‍ണ്ണമായി മടങ്ങിപ്പോയി. പ്രളയകാലത്ത് ആശുപത്രിയില്‍ വെള്ളം കയറിയ സമയത്ത് അടുത്ത് വീടെടുത്ത് നില്‍ക്കാമെന്ന് തീരുമാനിച്ചെങ്കിലും പട്ടനിട്ട മല്ലശ്ശേരിയിലെ തന്റെ വീട്ടിലേക്ക് പോകണമെന്ന് അരുണിമ വാശിപിടിച്ചിരുന്നു. തന്റേതായ ഇടത്തിലേക്ക് തിരിച്ചെത്തിയ അരുണിമ കരുത്തോടെ വീണ്ടും തന്റെ ജീവിതത്തിലേക്ക് നടന്നു തുടങ്ങി.

തുടര്‍ന്നു നടത്തിയ കിമോയുടെ വേദനക്കിടയിലാണ് അരുണിമ ചിത്രങ്ങള്‍ വരച്ച് തുടങ്ങിയത്. അതുവരെ ചിത്രങ്ങള്‍ വരച്ചിട്ടില്ലാത്ത അരുണിമയുടെ ജീവിതം നിറങ്ങള്‍കൊണ്ട് നിറഞ്ഞു. ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയും, വേദന അനുഭവിക്കുന്നവര്‍ക്ക് പ്രചോദനം നല്‍കിയും, പ്രിയപ്പെട്ട കാറില്‍ വീണ്ടും സഞ്ചരിക്കാന്‍ തുടങ്ങിയും അരുണിമ ജീവിതത്തെ തിരികെ പിടിച്ച് തുടങ്ങുകയായിരുന്നു.

ജീവിതത്തിലേക്ക് ഇരട്ടി കരുത്തോടെ തിരികെവന്ന ഒരുവളുടെ വാക്കുകളേയും, ചിത്രങ്ങളേയും കേരളം ഇരുകൈയുംനീട്ടി സ്വീകരിച്ചു. വേദനിക്കുന്ന, രോഗത്തെ പഴിക്കുന്ന ആളുകള്‍ക്ക് പിന്നീട് അരുണിമ ഊര്‍ജമായി മാറി. അവരവര്‍ക്കുള്ളിലെ കരുത്താണ് അതിജീവനം സാധ്യമാക്കുകയെന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ഇവിടെ ഇതുവരെ അരുണിമ ഉണ്ടായിരുന്നു. കാറില്‍ കുതിച്ച് പായാന്‍ ആഗ്രഹിച്ച, ജീവിതത്തെ തീവ്രതയോടെ പ്രണയിച്ച ആ പെണ്‍കുട്ടി മരണത്തിലും ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചിട്ടുണ്ടാവണം.

 

View this post on Instagram

 

#green#thirdeye#watercolor#Mydrawings#lady#fight#painting#watercolorpainting

A post shared by ARUNIMA (@arunimarajan) on

 

View this post on Instagram

 

#watercolor#Mydrawings#watercolorpainting#colors#16F?#foru#love#feelssohigh

A post shared by ARUNIMA (@arunimarajan) on

 

View this post on Instagram

 

#Mydrawings#watercolorpainting#watercolor#she#postives#vibe#love#colors#butterflys#feelssohigh

A post shared by ARUNIMA (@arunimarajan) on

ആർഷ കബനി

ആർഷ കബനി

അഴിമുഖം മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍