UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഇന്ത്യന്‍ തെരുവുകള്‍ക്ക് സാന്ത്വനമേകി യംഗിസ്ഥാന്‍ ഫൗണ്ടേഷന്‍

ഒരിക്കല്‍ ഹൈദരാബാദില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ചില വിദേശ സുഹൃത്തുക്കള്‍ സഹജവാസനയോടെ തെരുവിലെ അനാഥര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുന്നത് കണ്ടപ്പോഴാണ് ഈ സമൂഹത്തിലെ ദീനാനുകമ്പയുടെ യഥാര്‍ത്ഥ അഭാവം യല്ലമാട്ടിക്ക് ബോധ്യമായത്

അവര്‍ ഒരു ഹോളിവുഡ് സിനിമയുടെ ആരാധകരാണ് എന്ന് കരുതുന്നെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഹൈദരാബാദ് ആസ്ഥാനമായുള്ള എന്‍ജിഒ യംഗിസ്ഥാന്‍ ഫൗണ്ടേഷന്റെ അംഗങ്ങളാണ് 300 യുവജനങ്ങള്‍ വരുന്ന സന്നദ്ധപ്രവര്‍ത്തകരായ ഈ പരിഷ്‌കര്‍ത്താക്കള്‍. തെരുവില്‍ ജീവിക്കുന്നവരെ സഹായിക്കുകയാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ഭവനരഹിതരായ അഞ്ച് ലക്ഷം പേര്‍ക്ക് ഇവര്‍ ഭക്ഷണം വിതരണം ചെയ്യാനും പുനഃരധിവാസം, അടിസ്ഥാന ശുചിത്വം, പ്രാഥമിക ശിശ്രൂഷ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ തെരുവിലുറങ്ങളുന്ന 3,000 പേരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അഗതിമന്ദിരങ്ങളിലും തെരുവുകളിലും നിന്നുള്ള 50 കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്.

ഡക്കാന്‍ ക്രോണിക്കിളില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന അരുണ്‍ ഡാനിയല്‍ യല്ലമാട്ടിയുടെ നേതൃത്വത്തിലുള്ള നാലു സുഹൃത്തുക്കള്‍ ഒരു ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ 2012 സെപ്തംബറില്‍ ആരംഭിച്ചതാണ് യംഗിസ്ഥാന്‍. തെരുവില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നവരുടെ വേദനയും നികൃഷ്ടതയും കണ്ടപ്പോള്‍ താന്‍ കുട്ടിക്കാലത്ത് വായിച്ചറിഞ്ഞ ദയയ്ക്കും ദീനാനുകമ്പയ്ക്കും ഒരര്‍ത്ഥവുമില്ലെന്ന് യല്ലമാട്ടിക്ക് തോന്നി.

ഒരിക്കല്‍ ഹൈദരാബാദില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ചില വിദേശ സുഹൃത്തുക്കള്‍ സഹജവാസനയോടെ തെരുവിലെ അനാഥര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുന്നത് കണ്ടപ്പോഴാണ് ഈ സമൂഹത്തിലെ ദീനാനുകമ്പയുടെ യഥാര്‍ത്ഥ അഭാവം യല്ലമാട്ടിക്ക് ബോധ്യമായത്. തങ്ങളുടെ ജീവിതാവസ്ഥകളില്‍ അചഞ്ചലരായി തുടരുന്നതിനാല്‍ കാരുണ്യത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും സൗന്ദര്യം മറന്നുപോയ ഒരു പ്രദേശിക സമൂഹത്തെയാണ് അദ്ദേഹത്തിന് തന്റെ മുന്നില്‍ കാണാന്‍ സാധിച്ചത്. ഇതേ തുടര്‍ന്ന് പഠനകാലത്ത് അദ്ദേഹം സ്ഥാപിച്ച ഒരു സംഗീതസംഘത്തിലെ അംഗങ്ങളോടൊപ്പം യല്ലമാട്ടി, തങ്ങളുടെ സംഗീത പരിപാടികള്‍ക്കിടയില്‍ സാമൂഹിക സേവനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ തുടങ്ങി.

തുടക്കമെന്ന നിലയില്‍  യല്ലമാട്ടിയും സുഹൃത്തുക്കളും വാരാന്ത്യങ്ങളില്‍ ദരിദ്രര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങി. എല്ലാ ആഴ്ചയും തങ്ങളുടെ വരുമാനത്തില്‍ നിന്നുള്ള ഒരു പങ്ക് സ്വരൂപിച്ച് അവര്‍ ഒരു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം വാങ്ങി വിതരണം ചെയ്യാന്‍ ആരംഭിച്ചു. ഇവരുടെ സദുദ്ദേശം തിരിച്ചറിഞ്ഞ ഹോട്ടല്‍ ഉടമ ഭക്ഷണത്തില്‍ അമ്പത് ശതമാനം വരെ വിലക്കുറവ് വരുത്താന്‍ തയ്യാറായി. അങ്ങനെ ഇവരുടെ മാനുഷിക പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വാര്‍ത്ത പരക്കുകയും ആളുകള്‍ സഹായങ്ങളുമായി സ്വയം മുന്നോട്ടു വരാന്‍ തയ്യാറാവുകയും ചെയ്തു.

ഇപ്പോള്‍ യംഗിസ്ഥാന്‍ ഫൗണ്ടേഷന്റെ സാന്നിധ്യം മുംബൈ, ഭോപ്പാല്‍, നോയ്ഡ, ഹൈദരാബാദ് നഗരങ്ങളിലുണ്ട്. ഇത് രാജ്യമെമ്പാടും വ്യാപിപ്പിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇതിന്റെ പ്രവര്‍ത്തകര്‍. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഭക്ഷണം പാകം ചെയ്യാന്‍ ഇപ്പോള്‍ ഫൗണ്ടേഷന് സാധിക്കുന്നു. അതിലൂടെ കൂടുതല്‍ ദരിദ്രരെ ഊട്ടാനും. നാല് ദിശകളിലുള്ള പ്രതിവാര പ്രവര്‍ത്തനങ്ങളാണ് ഫൗണ്ടേഷന്‍ ഏറ്റെടുക്കുന്നത്.

ശനിയാഴ്ചകളില്‍ ബ്രൈറ്റ് സ്പാര്‍ക്ക് പദ്ധതി

നഗരത്തിലെ ആറ് അനാഥമന്ദിരങ്ങളുമായി സഹകരിച്ചുകൊണ്ട് യോഗിസ്ഥാന്റെ യുവ സന്നദ്ധപ്രവര്‍ത്തകര്‍ ഒന്നാം ക്ലാസു മുതല്‍ പ്ലസ് ടു വരെയുള്ള അനാഥ കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കുന്നു. സ്‌കൂള്‍ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട സാധാരണ വിദ്യാഭ്യാസം കൂടാതെ സംഗീതം, കല, നൃത്തം തുടങ്ങിയ ക്രിയാത്മക കലകളും ഇവരെ പഠിപ്പിക്കുന്നു.

ഞാറാഴ്ചകളില്‍ ഭക്ഷ്യ, സന്നദ്ധ സഹായ പദ്ധതി

അബിദിലെ ചിരാഗ് അലി ലെയ്‌നില്‍ ഒത്തുകൂടുന്ന യംഗിസ്ഥാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണം പാചകം ചെയ്ത് (ഏകദേശം 1000 പേരര്‍ക്ക് കഴിക്കാവുന്ന ജീരകച്ചോറ് അല്ലെങ്കില്‍ പുലാവ് അല്ലെങ്കില്‍ വെജിറ്റബിള്‍ റൈസ്) പൊതികളിലാക്കി അഗതികള്‍ക്കും അനാഥര്‍ക്കും വിതരണം ചെയ്യുന്നു. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന പാചകം ഏഴ് മണിയോടെ അവസാനിക്കും. അപ്പോള്‍ മറ്റൊരു സംഘം എത്തി സെക്കന്തരാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യും.

പരിഷ്‌കര്‍ത്താക്കളുടെ പദ്ധതി

കാച്ചിഗുഡയിലെ നാമ്പള്ളി സ്റ്റേഷനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഈ പദ്ധതി 2014 ജൂലൈയിലാണ് ആരംഭിച്ചത്. അടിസ്ഥാന ശുചിത്വ സൗകര്യങ്ങള്‍ പ്രാപ്യമല്ലാതെ തെരുവില്‍ അലയുന്നവരെ സന്നദ്ധപ്രവര്‍ത്തകര്‍ സമീപിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്നു.

ധൈര്യമുള്ള സ്ത്രീകള്‍

യംഗിസ്ഥാന്റെ ഏറ്റവും പുതിയ പദ്ധതിയാണിത്. വിദഗ്ധരും വനിത സംരംഭകരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ള സ്ത്രീകളുടെ കൂട്ടായ്മ സൃഷ്ടിക്കുകയും ആധുനിക സ്ത്രീകള്‍ അനുഭവിക്കുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍