UPDATES

പോസിറ്റീവ് സ്റ്റോറീസ്

സൂറത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ ബീന റാവു മോഡല്‍

കുട്ടികളില്‍ വലിയ മാറ്റം ഉണ്ടാക്കിയെന്നാണ് ബീന അവകാശപ്പെടുന്നത്.

സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന പ്രയാസ് ഫ്രീ കോച്ചിംഗ് ക്ലാസസ് പദ്ധതിക്ക് ബീന റാവു തുടക്കം കുറിക്കുന്നത് 2006ലാണ്. ഗുജറാത്തിലെ സൂറത്തിലെ ചേരികളിലും സമീപ പ്രദേശങ്ങളിലും കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ലോകത്തെ ഏറ്റവും വലിയ ഡൈമണ്ട് പോളിഷിംഗ് കേന്ദ്രമുള്ള നഗരവും ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നാലാമത്തെ നഗരവുമാണ് സൂറത്ത്. അതേസമയം വിദ്യാഭ്യാസ കാര്യത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശവുമാണിത്. സൂറത്തിലെ എട്ട് കേന്ദ്രങ്ങളിലായി 5000ലധികം കുട്ടികളാണ് പ്രയാസ് കോച്ചിംഗ് സെന്ററുകളില്‍ പഠിക്കുന്നത്.

2009ലെ വിദ്യാഭ്യാസ അവകാശ നിയമം ആറിനും 14നും ഇടയ്ക്ക് പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമാണെന്ന് വ്യക്തമാക്കുന്നു. അതേസമയം ചേരിപ്രദേശങ്ങളില്‍ പലപ്പോഴും മാതാപിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിക്കാറില്ല. കുട്ടികള്‍ ബാലവേലയ്ക്ക് നിര്‍ബന്ധിതരാകുന്നു. ദിവസക്കൂലിക്കുള്ള പണികള്‍. ഈ സാഹര്യത്തിലാണ് സര്‍ദാര്‍ വല്ലഭായ് പട്ടല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അദ്ധ്യാപികയായ ബീന റാവു സൗജന്യ വിദ്യാഭ്യാസ പദ്ധതിയുമായി രംഗത്ത് വരുന്നത്.

വയലിനിസ്റ്റായിരുന്ന അച്ഛനാണ് ബീനയ്ക്ക് പ്രചോദനമായത്. ഒഴിവ് സമയങ്ങളില്‍ അന്ധരായ കുട്ടികളെ അദ്ദേഹം സൗജന്യമായി വയലിന്‍ പഠിപ്പിച്ചിരുന്നു. ഇതാണ് 2006ല്‍ പ്രയാസ് കോച്ചിംഗ് സെന്ററിലേയ്ക്ക് നയിച്ചത്. ബീനയും ഭര്‍ത്താവും ചേര്‍ന്നാണ് തുടക്കം കുറിച്ചത്. മൂന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കാന്‍ വളണ്ടിയര്‍മാരെ ആശ്രയിക്കുന്നു. ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നത് സ്ഥാപനത്തിന് കിട്ടുന്നത് സംഭാവനകളില്‍ നിന്നും മറ്റുമാണ്. വൈകീട്ട് ആറ് മുതല്‍ എട്ട് വരെയാണ് ക്ലാസ്. ക്രാഫ്റ്റ്, സയന്‍സ, യോഗ, സ്‌പോര്‍ട്‌സ് തുടങ്ങിയവയില്‍ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ അഭിരുചികളും ഓരോ മേഖലകളിലേയും കഴിവുകളും നോക്കിയാണ് പാഠ്യപദ്ധതി.

കുട്ടികളില്‍ വലിയ മാറ്റം ഉണ്ടാക്കിയെന്നാണ് ബീന അവകാശപ്പെടുന്നത്. എല്ലാവരും സ്ഥിരമായി സ്‌കൂളില്‍ പോവുകയും അക്കാഡമിക് മികവ് പുലര്‍ത്തുന്നതുമായും ബീന റാവു പറയുന്നു. സ്‌കൂള്‍ പഠനം കുട്ടികള്‍ നിര്‍ത്തുന്ന അവസ്ഥ കുറഞ്ഞിട്ടുണ്ട്. വായനാശീലം മെച്ചപ്പെട്ടു. ഡൊണേഷന്‍സ് സ്വീകരിക്കുന്നതിനും നടത്തിപ്പിനുമായി സദാമണി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍