UPDATES

പോസിറ്റീവ് സ്റ്റോറീസ്

ബംഗളൂരുവിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി ഡെയ്‌ലി ഡംപ്

നഗരത്തിന് ഒരു സുസ്ഥിര മാലിന്യസംസ്‌കരണ പരിഹാരമാര്‍ഗവുമായാണ് ഡെയ്‌ലി ഡംപ് രംഗത്തെത്തിയത്. 2014ല്‍ സെപ്റ്റംബറില്‍ മാത്രം 14,859 കിലോഗ്രാം ജൈവ മാലിന്യം നീക്കം ചെയ്തിട്ടുണ്ട്.

ബംഗളൂരു നഗരം ഓരോ ദിവസവും ശരാശരി 5000 ടണ്ണിന് അടുത്ത് മാലിന്യമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മാലിന്യസംസ്‌കരണം ഇന്ത്യയിലെ മറ്റെല്ലാ നഗരസഭകളേയും പോലെ ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷനും നേരിടുന്ന വലിയ പ്രശ്‌നമാണ്. 2001ന് ശേഷം നഗരത്തിലെ ജനസംഖ്യ 50 ശതമാനം വര്‍ദ്ധിച്ചു. ഏതാണ് ഒരു കോടിയിലെത്തി. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം പേര്‍ കൂടി നഗരത്തിലേക്ക് കുടിയേറുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഡെയ്‌ലി ഡംപ് എന്ന പേരിലുള്ള ഉദ്യമം പ്രസക്തമാകുന്നത്.

പിബികെ വേസ്റ്റ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് കമ്പനിയുടെ സംരംഭമാണ് ഡെയ്‌ലി ഡംപ്. 2006ല്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായ പൂനം ബിര്‍ കസ്തൂരിയാണ് ഇതിന് തുടക്കം കുറിച്ചത്. നഗരത്തിന് ഒരു സുസ്ഥിര മാലിന്യസംസ്‌കരണ പരിഹാരമാര്‍ഗവുമായാണ് ഡെയ്‌ലി ഡംപ് രംഗത്തെത്തിയത്. 2014ല്‍ സെപ്റ്റംബറില്‍ മാത്രം 14,859 കിലോഗ്രാം ജൈവ മാലിന്യം നീക്കം ചെയ്തിട്ടുണ്ട്.

അടുക്കള മാലിന്യം വീടുകളില്‍ കമ്പോസ്റ്റ് ഉണ്ടാക്കി നിക്ഷേപിക്കുക എന്നതാണ് പ്രായോഗിക മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കളിമണ്ണ് കൊണ്ടുള്ളത് അടക്കമുള്ള കംപോസ്റ്ററുകളാണ് ഉപയോഗിക്കുന്നത്. വീടുകളിലും പൊതു ഇടങ്ങളിലും ഇത്തരം കംപോസ്റ്ററുകള്‍ ഉപയോഗിക്കാം. ഫലപ്രദമായ മാലിന്യ സംസ്‌കരണത്തിലൂടെ മലേറിയ, ഡെങ്കു പനി, ജാപ്പനീസ് എന്‍സിഫാലിറ്റിസ് തുടങ്ങിയവയെ പ്രതിരോധിക്കാം എന്നാണ് അവകാശപ്പെടുന്നത്. ചെറിയ കമ്പോസിറ്ററുകള്‍ക്ക് 990 രൂപയും വലിയ കമ്പോസിറ്ററുകള്‍ക്ക് 1600 രൂപയുമാണ് വില.

ബോധവത്കരണ ക്ലാസുകളും ഡെയ്‌ലി ഡംപ് നടത്തുന്നുണ്ട്. ചെറുകിട കച്ചവടക്കാര്‍, മാലിന്യം നീക്കം ചെയ്യുന്നവര്‍ തുടങ്ങിയവരുമായെല്ലാം സംവദിക്കുന്നു. മാലിന്യ സംസ്‌കാരണത്തിന് സഹായം നല്‍കാന്‍ റീസൈക്കിള്‍ ഗാരു എന്ന പേരില്‍ വെബ്‌സൈറ്റുമുണ്ട്. 2014ല്‍ ഡെയ്‌ലി ഡംപിന് നമ്മ ബംഗളൂരു സോഷ്യല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് പുരസ്‌കാരം ലഭിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍