UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഹാദിയ ഹോമിയോ ഡോക്ടറായി; ഇനി ഡോ. ഹാദിയ അശോക്

സേലത്തെ ശിവരാജ് ഹോമിയോ പതിക് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഹാദിയ ബിരുദം നേടിയത്

ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ച ഹാദിയ ഡോക്ടറായി. ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം ലോകത്തെ അറിയിച്ചത്. “അനവധി പ്രതിബന്ധങ്ങള്‍ മറികടന്നു ഒടുവില്‍ നീ നിന്റെ ലക്ഷ്യത്തിലെത്തി. അഭിമാനത്തോടെ ഇനി നിന്നെ ഡോക്ടര്‍ എന്നു വിളിക്കാം. ഡോ. ഹാദിയ അശോക് എന്നു വിളിക്കുകയാണ്” എന്നാണ് ഷെഫിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

“ഈ തിളക്കമാര്‍ന്ന വിജയം മികച്ച നേട്ടമാണ്. കാരണം എണ്ണമില്ലാത്ത പ്രാര്‍ഥനകള്‍ക്കും വേര്‍പാടിന്റെയും തടങ്കലിന്റെയും യാതനനകള്‍ക്കും സ്നേഹത്തിനും ക്ഷമയ്ക്കും ഒടുവില്‍ എത്തിച്ചേര്‍ന്നതാണ്…” ഷെഫിന്‍ എഴുതുന്നു.

ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ഡോക്ടര്‍ ബിരുദം നേടിയതോടെ ഹാദിയ ഇനി ഡോക്ടര്‍ ഹാദിയയാവും. സേലത്തെ ശിവരാജ് ഹോമിയോ പതിക് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഹാദിയ ബിരുദം നേടിയത്.

വൈക്കം സ്വദേശികളായ അശോകന്‍, പൊന്നമ്മ ദമ്പതികളുടെ ഏകമകളാണ് അഖില എന്ന ഹാദിയ. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ഷഫിന്‍ ജഹാനെ വിവാഹംകഴിക്കുകയും ചെയ്തതോടെയാണ് ഹാദിയ വിവാദങ്ങളില്‍ നിറയുന്നത്. സംഭവത്തില്‍ ലൌ ജിഹാദ് ആരോപിച്ചു ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട്ടു തടങ്കലില്‍ ആയ ഹാദിയയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടം സുപ്രീം കോടതി വരെയെത്തി. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഏതു മതം സ്വീകരിക്കാനും ആരെയും വിവാഹം കഴിക്കാനും അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചതോടെയാണ് വിവാദത്തിന് അന്ത്യമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍