UPDATES

പോസിറ്റീവ് സ്റ്റോറീസ്

കമല മില്‍സ് തീ പിടിത്തം: നിരവധി ജീവനുകള്‍ രക്ഷിച്ച പൊലീസുകാരനെ ആദരിച്ചു

മുംബയ് പൊലീസ് കമ്മീഷണര്‍ ദത്താത്രേയ പദ്‌സാല്‍ഗിക്കറും മേയര്‍ വിശ്വനാഥ് മഹദേശ്വറും സുദര്‍ശനെ ആദരിച്ചു. ഇതാദ്യമായല്ല സുദര്‍ശന്‍ ഷിന്‍ഡെ ഇത്തരത്തില്‍ സന്ദര്‍ഭോചിതമായി ഇടപെട്ട് പ്രശംസ നേടുന്നത്. വര്‍ളിയില്‍ കടലില്‍ മുങ്ങിയയാളെ സുദര്‍ശന്‍ നേരത്തെ രക്ഷിച്ചിരുന്നു.

മുംബയ് കമല മില്‍സ് തീപിടുത്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ കോണ്‍സ്റ്റബിള്‍ സുദര്‍ശന്‍ ഷിന്‍ഡെ നടത്തിയ പ്രവര്‍ത്തനം ശ്രദ്ധേയമായിരിക്കുകയാണ്. വ്യാപക പ്രശംസയാണ് സുദര്‍ശന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കമല മില്‍സ് പബ്ബിലെ തീ പിടിത്ത വിവരം അറിഞ്ഞപ്പോള്‍ സുദര്‍ശന്‍ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. വര്‍ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായി പ്രവര്‍ത്തിച്ചുവരുകയാണ് നിലവില്‍ സുദര്‍ശന്‍. സ്ഥലത്തെത്തിയപ്പോള്‍ മുകളിലെ നിലയില്‍ അകപ്പെട്ടവര്‍ മൊബൈലിലെ ഫ്‌ളാഷ് ഉപയോഗിച്ച് രക്ഷിക്കാനായി അഭ്യര്‍ത്ഥിച്ചിരു്ന്നു. ഫയര്‍ഫോഴ്‌സിനെ സഹായിക്കാനായി സുദര്‍ശനും മുകളിലെ നിലയിലേയ്ക്ക് പോയി. വാതില്‍ തകര്‍ത്ത് അവിടെയെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടി കിടക്കുന്നത് കണ്ടു. സ്ട്രച്ചര്‍ ഇല്ലാത്തതിനാല്‍ ഞാന്‍ അവളെ തോളിലെടുത്ത് താഴോട്ട് പോന്നു.

എമര്‍ജന്‍സി എക്‌സിറ്റ് കോണിയുടെ പടികളില്‍ വഴുക്കലുണ്ടായിരുന്നു. ഓരോ പടിയും ശ്രദ്ധിച്ചാണ് ഇറങ്ങിയത്. ഞാന്‍ വീണാല്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ നില അത് കൂടുതല്‍ മോശമാക്കുമെന്ന് എനിക്കറിയമായിരുന്നു. ഞാന്‍ മാത്രമല്ല പരിക്കേറ്റവരെ സഹായിക്കാനുണ്ടായിരുന്നത്. നിരവധി പൊലീസുകാര്‍ കൂടെയുണ്ടായിരുന്നു – സുദര്‍ശന്‍ പറഞ്ഞു. സുദര്‍ശന്‍ ഷിന്‍ഡെ പരിക്കേറ്റ പെണ്‍കുട്ടിയെ തോളിലെടുത്ത് താഴേക്കിറങ്ങി നടന്നുവരുന്ന ഫോട്ടോ വൈറലായിരിക്കുകയാണ്. ഇതിന് ശേഷവും പരിക്കേറ്റവരെ രക്ഷിക്കുന്നത് സുദര്‍ശന്‍ തുടര്‍ന്നു. മുംബയ് പൊലീസ് കമ്മീഷണര്‍ ദത്താത്രേയ പദ്‌സാല്‍ഗിക്കറും മേയര്‍ വിശ്വനാഥ് മഹദേശ്വറും സുദര്‍ശനെ ആദരിച്ചു. ഇതാദ്യമായല്ല സുദര്‍ശന്‍ ഷിന്‍ഡെ ഇത്തരത്തില്‍ സന്ദര്‍ഭോചിതമായി ഇടപെട്ട് പ്രശംസ നേടുന്നത്. വര്‍ളിയില്‍ കടലില്‍ മുങ്ങിയയാളെ സുദര്‍ശന്‍ നേരത്തെ രക്ഷിച്ചിരുന്നു.

2005ലാണ് സുദര്‍ശന്‍ ഷിന്‍ഡെ പൊലീസില്‍ ചേര്‍ന്നത്. ജനങ്ങളെ സഹായിക്കുകയാണ് തന്റെ ജോലിയെന്നും ഇതാണ് പരിശീലന കാലത്ത് താന്‍ പഠിച്ചതെന്നും സുദര്‍ശന്‍ പറയുന്നു. അച്ഛന്‍ റിട്ടയര്‍ഡ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ്. മാതാപിതാക്കളോടും ഭാര്യയോടും മകനോടും ഒപ്പമാണ് താമസം. അച്ഛനാണ് പൊലീസില്‍ ചേരാന്‍ തനിക്ക്് പ്രചോദനമായതെന്ന് സുദര്‍ശന്‍ ഷിന്‍ഡെ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍