UPDATES

പോസിറ്റീവ് സ്റ്റോറീസ്

ചേരിയിലെ കുട്ടികള്‍ക്ക് വേണ്ടി ഡല്‍ഹി മെട്രോക്ക് കീഴില്‍ ഒരു ഓപ്പണ്‍ എയര്‍ സ്‌കൂള്‍

പണമില്ലാത്തതിനാല്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന വികാരത്തിന്റെ പുറത്താണ് രാജേഷ് ഇത്തരമൊരു ഉദ്യമത്തിലേയ്ക്ക് എത്തിയത്. ഇവിടെയെത്തുന്ന കുട്ടികളില്‍ ഭൂരിഭാഗവും, കുടിയേറ്റ തൊഴിലാളികളായ ഓട്ടോ ഡ്രൈവര്‍മാരുടേയും തെരുവ് കച്ചവടക്കാരുടേയും മറ്റ് തൊഴിലാളികളുടേയും മക്കളാണ്.

ഡല്‍ഹി മെട്രോ റെയില്‍ പാലത്തിന് കീഴില്‍ ഒരു സ്‌കൂളുണ്ട്. ചേരിയിലെ നിര്‍ദ്ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി. യാതൊരു അദ്ധ്യാപന പരിചയവുമില്ലാതിരുന്ന, ഒരു കട നടത്തിയിരുന്ന രാജേഷ് കുമാര്‍ പ്രസാദ് ആണ് 2010ല്‍ ഈ സ്‌കൂള്‍ തുടങ്ങിയത്. രാജേഷ് കുമാറും സുഹൃത്ത് ലക്ഷ്മി ചന്ദ്രയും ചേര്‍ന്ന് എണ്‍പതോളം കുട്ടികളെ പഠിപ്പിക്കുന്നു. യമുനാ തീരത്തെ മെട്രോ ഡിപ്പോയ്ക്ക് സമീപമാണ് ഓപ്പണ്‍ എയര്‍ സ്‌കൂള്‍. എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ വീതം ശകര്‍പൂരിലെ കടയിലെ തിരക്കുകള്‍ മാറ്റി വച്ച് കുട്ടികള്‍ക്ക് വേണ്ടി രാജേഷ് എത്തും. കോളേജ് പഠനം സാമ്പത്തിക പ്രയാസം കാരണം ഉപേക്ഷിച്ചയാളാണ് രാജേഷ് കുമാര്‍ പ്രസാദ്. പണമില്ലാത്തതിനാല്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന വികാരത്തിന്റെ പുറത്താണ് രാജേഷ് ഇത്തരമൊരു ഉദ്യമത്തിലേയ്ക്ക് എത്തിയത്. ഇവിടെയെത്തുന്ന കുട്ടികളില്‍ ഭൂരിഭാഗവും, കുടിയേറ്റ തൊഴിലാളികളായ ഓട്ടോ ഡ്രൈവര്‍മാരുടേയും തെരുവ് കച്ചവടക്കാരുടേയും മറ്റ് തൊഴിലാളികളുടേയും മക്കളാണ്.

മൂന്ന് മുതല്‍ 16 വയസ് വരെ പ്രായമുള്ളവര്‍ എഴുതാനും വായിക്കാനും കണക്ക് കൂട്ടാനും പഠിക്കുന്നു. രാവിലെ കുട്ടികള്‍ തന്നെ വന്ന് ഇവിടെ വൃത്തിയാക്കി പോളിസ്ട്രീന്‍ മാറ്റുകള്‍ വിരിച്ച് അതിന് പുറത്തിരിക്കും. 140 കുട്ടികളാണ് ഇപ്പോള്‍ ഇവിടെ പഠിക്കാനെത്തുന്നത്. ഇതില്‍ പകുതിയോളം കുട്ടികളും ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോയി തുടങ്ങിയിരിക്കുന്നു. പാഠപുസ്തകങ്ങള്‍, പെന്‍സിലുകള്‍, പേനകള്‍, നോട്ട് ബുക്കുകള്‍ തുടങ്ങിയവ വാങ്ങാന്‍ കുട്ടികളെ രാജേഷ് കുമാര്‍ സഹായിക്കുന്നുണ്ട്. രാജേഷ് കുമാറിന്റെ സ്‌കൂളിനെക്കുറിച്ച് കേട്ടറിഞ്ഞ പലരും സംഭാവനകള്‍ നല്‍കിത്തുടങ്ങിയിരിക്കുന്നു. ഷൂസ്, യൂണിഫോമുകള്‍ തുടങ്ങിയവയെല്ലാം എത്തിത്തുടങ്ങിയിട്ടുണ്ട്. ചിലര്‍ ബിസ്‌കറ്റും ജ്യൂസും മറ്റും എത്തിക്കുന്നു. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മെട്രോ അധികൃതര്‍ ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുമ്പോള്‍ രാജേഷ് കുമാറിന് വേറെ സ്ഥലം നോക്കേണ്ടി വരും.

ഡല്‍ഹി മെട്രോ റെയില്‍ പാലത്തിന് കീഴില്‍ ഒരു സ്‌കൂളുണ്ട്. ചേരിയിലെ നിര്‍ദ്ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി. യാതൊരു അദ്ധ്യാപന പരിചയവുമില്ലാതിരുന്ന, ഒരു കട നടത്തിയിരുന്ന രാജേഷ് കുമാര്‍ പ്രസാദ് ആണ് 2010ല്‍ ഈ സ്‌കൂള്‍ തുടങ്ങിയത്. രാജേഷ് കുമാറും സുഹൃത്ത് ലക്ഷ്മി ചന്ദ്രയും ചേര്‍ന്ന് എണ്‍പതോളം കുട്ടികളെ പഠിപ്പിക്കുന്നു. യമുനാ തീരത്തെ മെട്രോ ഡിപ്പോയ്ക്ക് സമീപമാണ് ഓപ്പണ്‍ എയര്‍ സ്‌കൂള്‍. എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ വീതം ശകര്‍പൂരിലെ കടയിലെ തിരക്കുകള്‍ മാറ്റി വച്ച് കുട്ടികള്‍ക്ക് വേണ്ടി രാജേഷ് എത്തും. കോളേജ് പഠനം സാമ്പത്തിക പ്രയാസം കാരണം ഉപേക്ഷിച്ചയാളാണ് രാജേഷ് കുമാര്‍ പ്രസാദ്. പണമില്ലാത്തതിനാല്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന വികാരത്തിന്റെ പുറത്താണ് രാജേഷ് ഇത്തരമൊരു ഉദ്യമത്തിലേയ്ക്ക് എത്തിയത്. ഇവിടെയെത്തുന്ന കുട്ടികളില്‍ ഭൂരിഭാഗവും, കുടിയേറ്റ തൊഴിലാളികളായ ഓട്ടോ ഡ്രൈവര്‍മാരുടേയും തെരുവ് കച്ചവടക്കാരുടേയും മറ്റ് തൊഴിലാളികളുടേയും മക്കളാണ്.

മൂന്ന് മുതല്‍ 16 വയസ് വരെ പ്രായമുള്ളവര്‍ എഴുതാനും വായിക്കാനും കണക്ക് കൂട്ടാനും പഠിക്കുന്നു. രാവിലെ കുട്ടികള്‍ തന്നെ വന്ന് ഇവിടെ വൃത്തിയാക്കി പോളിസ്ട്രീന്‍ മാറ്റുകള്‍ വിരിച്ച് അതിന് പുറത്തിരിക്കും. 140 കുട്ടികളാണ് ഇപ്പോള്‍ ഇവിടെ പഠിക്കാനെത്തുന്നത്. ഇതില്‍ പകുതിയോളം കുട്ടികളും ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോയി തുടങ്ങിയിരിക്കുന്നു. പാഠപുസ്തകങ്ങള്‍, പെന്‍സിലുകള്‍, പേനകള്‍, നോട്ട് ബുക്കുകള്‍ തുടങ്ങിയവ വാങ്ങാന്‍ കുട്ടികളെ രാജേഷ് കുമാര്‍ സഹായിക്കുന്നുണ്ട്. രാജേഷ് കുമാറിന്റെ സ്‌കൂളിനെക്കുറിച്ച് കേട്ടറിഞ്ഞ പലരും സംഭാവനകള്‍ നല്‍കിത്തുടങ്ങിയിരിക്കുന്നു. ഷൂസ്, യൂണിഫോമുകള്‍ തുടങ്ങിയവയെല്ലാം എത്തിത്തുടങ്ങിയിട്ടുണ്ട്. ചിലര്‍ ബിസ്‌കറ്റും ജ്യൂസും മറ്റും എത്തിക്കുന്നു. അതേസമയം മെട്രോ അധികൃതര്‍ ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുമ്പോള്‍ രാജേഷ് കുമാറിന് വേറെ സ്ഥലം നോക്കേണ്ടി വരും. ഈ കുട്ടികളുടെ ഭാവി മാറ്റിയെഴുതാന്‍ വിദ്യാഭ്യാസത്തിന് മാത്രമേ കഴിയൂ. ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും വിദ്യാഭ്യാസമുണ്ടെങ്കില്‍ അവര്‍ക്ക് എന്തും നേടാന്‍ കഴിയും. വിദ്യാഭ്യാസമില്ലെങ്കില്‍ ഒന്നും ചെയ്യാനാവില്ല – രാജേഷ് കുമാര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍