UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സോളാര്‍ വൈദ്യുതിക്ക് എന്ത് ചെയ്യാനാകും?

ദാരിദ്ര്യത്തിനും കാലാവസ്ഥാവ്യതിയാനത്തിനും പരിഹാരമായി സൗരോര്‍ജ്ജത്തെയാണ് 2011ലെ മാഗ്‌സസെ പുരസ്‌കാര ജേതാവായ ഹരീഷ് ഹാന്ദെ മുന്നോട്ടുവയ്ക്കുന്നത്. സെല്‍കോ ഇന്ത്യയുടെ കോ ഓണറാണ് ഹരീഷ് ഹെന്ദോ.

സുസ്ഥിര ഊര്‍ജ്ജ ലഭ്യതയ്ക്ക് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വലിയ പങ്കുണ്ട്. ദാരിദ്ര്യത്തിനും കാലാവസ്ഥാവ്യതിയാനത്തിനും പരിഹാരമായി സൗരോര്‍ജ്ജത്തെയാണ് 2011ലെ മാഗ്‌സസെ പുരസ്‌കാര ജേതാവായ ഹരീഷ് ഹാന്ദെ മുന്നോട്ടുവയ്ക്കുന്നത്. സെല്‍കോ ഇന്ത്യയുടെ കോ ഓണറാണ് ഹരീഷ് ഹെന്ദോ. ഗ്രാമീണ മേഖലകളില്‍ സുസ്ഥിര ഊര്‍ജ്ജ വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ സെല്‍കോ നടത്തുന്നു. ഖരഗ്പൂര്‍ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് ഹരീഷ് ഹാന്ദെ. എനര്‍ജി എഞ്ചിനിയറിംഗില്‍ അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കിയിരുന്നു. സോളാര്‍ എനര്‍ജിയിലായിരുന്നു അദ്ദേഹത്തിന്റെ സ്‌പെഷ്യലൈസേഷന്‍.

1995ലാണ് നെവില്ലെ വില്യംസിനൊപ്പം ചേര്‍ന്ന് ഹരീഷ് ഹാന്ദെ സെല്‍കോ സ്ഥാപിച്ചത്. ഇന്ത്യയേക്കാള്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സൗരോര്‍ജ്ജ ഉപയോഗം നേരില്‍കണ്ട് മനസിലാക്കിയത് ഹരീഷ് ഹാന്ദെയ്ക്ക് പ്രചോദനമായി. 15000 രൂപയായിരുന്നു സീഡ് ഫണ്ട് (അടിസ്ഥാന മൂലധനം). 1.25 ലക്ഷം വീടുകളില്‍ ഇതുവരെ സെല്‍കോ ഇന്ത്യ സോളാര്‍ വൈദ്യുതി സംവിധാനമുണ്ടാക്കി. 57 ശതമാനം ഇന്ത്യക്കാര്‍ക്കും വൈദ്യുതി കണക്ഷനില്ല. ഇത് വലിയ വെല്ലുവിളിയാണ്. വെളിച്ചമില്ലാത്തത് കാരണം പലര്‍ക്കും ജോലിക്ക് തടസം വരുന്നു. സ്‌കൂള്‍ സമയം കഴിഞ്ഞുള്ള പഠനം മിക്ക കുട്ടികള്‍ക്കും സാധ്യമാകാതെ വരുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗം ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഒരു വര്‍ഷം 100 കോടി ടണ്‍ ആക്കുന്നു.

വീടുകള്‍ക്കും ഓഫീസുകള്‍ക്കും വേണ്ടി സെല്‍കോയുടെ പ്രത്യേക ഉല്‍പ്പന്നങ്ങളുണ്ട്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സോളാര്‍ സംവിധാനമുണ്ട്. സോളര്‍ ഹെഡ് ലാമ്പുകള്‍, സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍, സോളാര്‍ തെര്‍മല്‍ വാട്ടര്‍ ഹീറ്ററുകള്‍, കുക്കിംഗ് സ്റ്റൗ തുടങ്ങിയവയെല്ലാമുണ്ട്. ഇതുവരെയും 9,500 സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഗ്രാമീണ ബാങ്കുകളുമായും സഹകരസംഘങ്ങളുമായും സഹകരിച്ച് കുറഞ്ഞ ചിലവില്‍ സോളാര്‍ സംവിധാങ്ങള്‍ സ്ഥാപിക്കാന്‍ സെല്‍കോയ്ക്ക് കഴിയുന്നുണ്ട്. 2005, 2007 വര്‍ഷങ്ങളില്‍ സുസ്ഥിര ഊര്‍ജ്ജ ഉപയോഗത്തിനുള്ള ആഷ്‌ഡെന്‍ പുരസ്‌കാരം ഹരീഷ് ഹാന്ദെ നേടിയിരുന്നു. 2005ല്‍ ആക്‌സെഞ്ചര്‍ എക്കണോമിക് ഡെവലപ്‌മെന്റ് അവാര്‍ഡ് നേടി. 2008ല്‍ 21ാം നൂറ്റാണ്ടിലെ 21 യുവ ഇന്ത്യന്‍ നേതാക്കളില്‍ ഒരാളായി അദ്ദേഹത്തെ ബിസിനസ് ടുഡേ തിരഞ്ഞെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍