UPDATES

സിനിമാ വാര്‍ത്തകള്‍

തിയേറ്റര്‍ വിഹിതത്തെ ചൊല്ലി തര്‍ക്കം; ക്രിസ്തുമസ് റിലീസുകള്‍ മാറ്റി

വീണ്ടും മലയള ചലച്ചിത്ര പ്രതിസന്ധി. ക്രിസ്തുമസിനോടനുബന്ധിച്ച് പുറത്തിറങ്ങേണ്ട ചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചു. തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സിനിമ റിലീസുകള്‍ മാറ്റിവയ്ക്കാന്‍ കാരണം. ഇതുസംബന്ധിച്ചു നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയമായതിനെ തുടര്‍ന്നാണു റിലീസ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സത്യന്‍ അന്തിക്കാട്-ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ക്രിസ്തുമസിന് റിലീസുകളായി തിയേറ്ററില്‍ എത്തേണ്ടവയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍