റോഡില്‍ ഒരു കുഴി കണ്ടാല്‍ നമ്മള് എന്തുചെയ്യും?
മാറി നടക്കും എന്നായിരിക്കും ഉത്തരം. എന്നാല്‍ ബെംഗളുരു സ്വദേശിയായ ആര്‍ട്ടിസ്റ്റ് ബാദല്‍ നഞ്ചുണ്ടസ്വാമിയോടാണ് ഈ ചോദ്യം എങ്കില്‍ ഉത്തരം വ്യത്യസ്തമായിരിക്കും.
ഉത്തരം അദ്ദേഹത്തിന്റെ ഇന്‍സ്റ്റലേഷനുകള്‍ തന്നെയാണ്. റോഡില്‍ കാണപ്പെടുന്ന കുഴികള്‍, തുറന്നു കിടക്കുന്ന ഓടകള്‍ എന്നിവ തന്റെ ഇന്സ്റ്റലേഷനുകളില്ക്കൂടി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഇദ്ദേഹം.
ഏറ്റവും അടുത്ത് നഗരത്തിലെ നായന്ദഹള്ളിയിലെ റോഡിലെ കുഴി പശ്ചാത്തലമാക്കി ബാദല്‍ ചെയ്ത പ്രിന്‍സസ്സും തവളയും എന്ന ഇന്സ്റ്റലേഷന് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇന്സ്റ്റലേഷന് ചെയ്ത് അടുത്ത ദിവസം തന്നെ അധികൃതര്‍ റോഡ് നന്നാക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നഗരത്തിലെ മറ്റൊരു റോഡിലെ കുഴിയില്‍ മുതലയുടെ രൂപം ബാദല്‍ ഉണ്ടാക്കിയിരുന്നു. അധികം താമസിയാതെ തന്നെ ആ റോഡും അധികൃതര്‍ നന്നാക്കി.
ചാമരാജേന്ദ്ര അക്കാദമി ഓഫ് വിഷ്വല്‍ ആര്‍ട്സില്‍ നിന്നും പഠിച്ചിറങ്ങിയ ബാദലിന്റെ ഇന്‍സ്റ്റലേഷനുകള്‍ നഗരത്തിന്റെ പലഭാഗങ്ങളിലും അടിക്കടി കാണാന്‍ സാധിക്കും.
ബാദലിനെക്കുറിച്ച് വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കാം