UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈദ്യുതി നിലച്ചു; തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 21 മരണം

അഴിമുഖം പ്രതിനിധി

തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ചികിത്സയിലുണ്ടായിരുന്ന 21 പേര്‍ മരിച്ചു. ഇതില്‍  നവജാത ശിശുക്കളും ഉള്‍പ്പെടും.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഗാന്ധി മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വൈകിട്ട് മൂന്ന് മണിയോടെയാണ് ആദ്യം വൈദ്യുതി നിലയ്ക്കുകയും പിന്നീട് അത് ആവര്‍ത്തിച്ചതോടെ നാല് ജനറേറ്ററുകള്‍ ഉപയോഗിക്കുകയുമായിരുന്നു. തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതോടെ ജനറേറ്ററുകളുടെ ചാര്‍ജ്ജ് തീരുകയും തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററുകളും ഇന്‍ക്യുബേറ്ററും അടക്കമുള്ളവ പ്രവര്‍ത്തിക്കാതെയാവുകയും ചെയ്തു. പ്രത്യേക പരിചരണം ആവശ്യമായവരെ പ്രവേശിപ്പിച്ചിരുന്ന യൂണിറ്റുകളില്‍ അടക്കം വൈദ്യുതി നിലച്ചതോടെ മരണസംഖ്യ ഉയരുകയായിരുന്നു. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ശനിയാഴ്ചയോടെയാണ് സാധ്യമായത്.

ഒരു രോഗിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടി നടത്തേണ്ടി വന്നത് മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.. വൈദ്യുതി മുടങ്ങിയതുമൂലമാണ് ഇത്തരത്തിലൊരു ദാരുണസംഭവം ഉണ്ടായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

അതേസമയം വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്നാണ്  ഇത്രയധികം പേര്‍ മരിച്ചതെന്ന വാര്‍ത്ത തെലങ്കാന ആരോഗ്യവകുപ്പ് മന്ത്രി ഡോ സി ലക്ഷ്മണ റെഡ്ഡി നിഷേധിച്ചു. ഈ ആശുപത്രി സര്‍ക്കാരിന്റെ കീഴിലുള്ള മികച്ച ആശുപത്രികളിലൊന്നാണ്. പലപ്പോഴും അത്യാസന്ന നിലയിലുള്ള ആളുകളെയാണ് ഇവിടെയെത്തിക്കുന്നത്.അതിനാല്‍ തന്നെ വൈദ്യുതിബന്ധം നിലച്ചതാണ് സംഭവത്തിന് കാരണമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍