UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിയോ ഒളിമ്പിക്‌സ്; പി ആര്‍ ശ്രീജേഷ് ഹോക്കി ടീം നായകന്‍

അഴിമുഖം പ്രതിനിധി

അടുത്ത മാസം ആരംഭിക്കുന്ന റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ മലയാളി താരം പി ആര്‍ ശ്രീജേഷ് നയിക്കും. നിലവിലെ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിന് വിശ്രമം അനുവദിച്ച സെലക്ഷന്‍ കമ്മിറ്റി വൈസ് ക്യാപ്റ്റന്‍ ആയിരുന്ന ശ്രീജജേഷിനെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയായിരുന്നു. എറണാകുളം ജില്ല സ്വദേശിയാണ് ശ്രീജേഷ്.

ചരിത്രത്തിലാദ്യമായാണ് ഒരു മലയാളി ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ ഒളിമ്പിക്‌സില്‍ നയിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി മല്‍സരത്തിലെ രണ്ടാംസ്ഥാനം ശ്രീജേഷിന് സഹായകമായി. 2004ല്‍ ദേശിയ ജൂനിയര്‍ ടീമില്‍ എത്തിയ ശ്രീജേഷ് 2006 മുതലാണ് സീനിയര്‍ ടീമില്‍ കളിച്ച് തുടങ്ങിയത്. 2012ലെ ലണ്ടന്‍ സമ്മര്‍ ഒളിമ്പിക്‌സിലും 2014 വേള്‍ഡ് കപ്പിലും ടീമില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച ശ്രീജേഷ് ലണ്ടനില്‍ നടന്ന കഴിഞ്ഞ ഹീറോ ചാമ്പ്യന്‍സ് ലീഗില്‍ ടീമിനെ നയിക്കുകയും വെള്ളി മെഡല്‍ നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ഈ പ്രകടനങ്ങള്‍ വിലയിരുത്തിയാണ് കമ്മിറ്റി ശ്രീജേഷിനെ ക്യാപ്റ്റനായി തീരുമാനിച്ചത്. എസ് വി സുനിലാണ് വൈസ്‌ക്യാപ്റ്റന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍