UPDATES

സിനിമാ വാര്‍ത്തകള്‍

പ്രഭാസിന്റെ വധുവാകുന്നത് ഈ വ്യവസായ പ്രമുഖന്റെ ചെറുമകളോ!

പ്രഭാസ് ഇപ്പോള്‍ അമേരിക്കയിലാണ്

കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്നതിന് ഉത്തരം കിട്ടയശേഷം പ്രേക്ഷകരുടെ അടുത്ത ചോദ്യം പ്രഭാസിന്റെ കല്യാണം എന്നാണ് എന്നതായിരുന്നു. അനുഷ്‌കയും പ്രഭാസും വിവാഹിതരാകുമോ എന്നാെരു സംശയം കൂടി അതിനൊപ്പം ഉണ്ടായിരിക്കുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നൊരു വിവരം ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്. പ്രഭാസിന്റെ വിവാഹം അടുത്തവര്‍ഷം ഉണ്ടാകും. വധു അനുഷ്‌കയല്ല.

രാസി സിമന്റ്‌സ് ചെയര്‍മാനും വന്‍ വ്യവസായ പ്രമുഖനുമായ ഭൂപതി രാജുവിന്റെ ചെറുമകളാണ് പ്രഭാസിന് വധു ആകുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്തയില്‍ സ്ഥിരീകരണം നല്‍കാന്‍ പ്രഭാസിന്റെ വക്താവ് തയ്യാറായിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

ഈ വാര്‍ത്തയുടെ ആധികാരികത ഉറപ്പിച്ചിട്ടില്ലെങ്കിലും പ്രേക്ഷകര്‍ ആഗ്രഹിച്ചതുപോലെ അനുഷ്‌കയല്ല പ്രഭാസിന്റെ ജീവിതത്തിലേക്ക് വരുന്നതെന്ന് ഉറപ്പായി കഴിഞ്ഞു. ആരാധകരാണ് ഇങ്ങനെയൊരു ശ്രുതി പരത്തിയത്. ഇരുതാരങ്ങളും ഇതുസംബന്ധിച്ച് ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് പ്രഭാസും അനുഷ്‌കയും പറഞ്ഞിരുന്നത്.

പ്രഭാസ് ഇപ്പോള്‍ അമേരിക്കയില്‍ അവധിക്കാലം ചെലവഴിക്കുകയാണ്. തിരിച്ചെത്തിയാല്‍ ഉടന്‍ ബാഹുബലിക്കുശേഷമുള്ള അടുത്ത പടമായ സാഹുവിന്റെ ഷൂട്ടിംഗില്‍ പങ്കുചേരും. സുജീഷ് റെഡ്ഡി സംവിധാനം ചെയ്യുന്ന സാഹൂ തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍