UPDATES

ട്രെന്‍ഡിങ്ങ്

ജെഎന്‍യു റൊമീലയുടെ യോഗ്യത ചോദിക്കുമ്പോള്‍ അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റി അവര്‍ക്ക് അംഗത്വം നല്‍കുന്നു; എമിരിറ്റസ് പ്രൊഫസര്‍ എന്നാല്‍ എന്തെന്നറിയാമോ? – പ്രഭാത് പട്‌നായിക്ക്

എമിരറ്റസ് പ്രൊഫസര്‍ എന്നത് ഒരു ബഹുമതിയാണെന്ന കാര്യം അറിയില്ലേ എന്നും ചോദ്യം

വിഖ്യാത ചരിത്രകാരി റൊമീല ഥാപ്പറോട് ബയോഡാറ്റ ചോദിച്ച ജെ എന്‍ യു വിന്റെ നടപടിക്കെതിരെ അക്കാദമിക്ക് രംഗത്തുളള പ്രമുഖര്‍ രംഗത്ത്. സര്‍വകലാശാലയ്ക്ക് ബയോ ഡാറ്റ നല്‍കില്ലെന്ന് റൊമീല ഥാപ്പറും വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിലാണ് ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല എമിരറ്റസ് പ്രൊഫസറായി അംഗീകരിച്ച റൊമീല ഥാപ്പറോട് ബയോഡാറ്റ ആവശ്യപ്പെട്ട് കത്തയച്ചത്. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ പരിശോധനയ്ക്ക് വേണ്ടിയാണ് ബയോഡാറ്റ ആവശ്യപ്പെടുന്നതെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാലാണ് ലോക പ്രശസ്തയായ ചരിത്രകാരിയില്‍നിന്ന് സര്‍വകലാശാല വിശദീകരണം തേടിയതെന്നായിരുന്ന പൊതുവില്‍ ഉയര്‍ന്ന ആരോപണം.

സര്‍വകാല അധികൃതര്‍ക്ക് എമിരറ്റസ് പ്രൊഫസര്‍ എന്നതിന്റെ അര്‍ത്ഥം അറിയാത്തതിന്റെ പ്രശ്‌നമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദനും ജെ എന്‍ യുവിലെ പ്രൊഫസറുമായിരുന്ന പ്രഭാത് പട്‌നായിക്ക് കുറ്റപ്പെടുത്തി. അക്കാദമിക്ക് രംഗത്തെ മികവിന് സര്‍വകലാശാല നല്‍കുന്ന അംഗീകാരമാണ് എമിററ്റസ് പ്രൊഫസര്‍ പദവിയെന്നത് റൊമീല ഥാപ്പറില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടവര്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ലെന്ന് പ്രഭാത് പട്‌നായിക്ക് തുറന്ന കത്തില്‍ പരിഹസിച്ചു.

സര്‍വകലാശാലയ്ക്ക് എന്തെങ്കിലും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതോ, നിരവധിപേര്‍ അപേക്ഷിക്കുന്നതോ ആയ പദവിയല്ല, എമിരറ്റസ് പ്രൊഫസര്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില് ഒരു കത്ത് പ്രൊഫസര്‍ക്ക് അയച്ച സമയത്താണ് വിഖ്യാതമായ അമേരിക്കന്‍ ഫിലോസഫിക്കല്‍ സൊസൈറ്റി റൊമീല ഥാപ്പറെ അംഗമാക്കിയ വിവരം അറിയിച്ചതെന്നും പ്രഭാത് പട്‌നായിക്ക് ചൂണ്ടിക്കാട്ടി. അക്കാദമിക്ക് രംഗത്ത് മികവ് കാട്ടുന്നവരോട് രാജ്യത്തെയും വിദേശത്തെയും സര്‍വകലാശാലകള്‍ കാണിക്കുന്ന ഭിന്ന സമീപനത്തിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ സര്‍വകാലശാല നിര്‍ദ്ദേശിച്ചതനുസരിച്ച് ബയോഡാറ്റ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റൊമീല ഥാപ്പര്‍ വ്യക്തമാക്കി. ലോകത്തൊരിടത്തും എമിരറ്റസ് പ്രൊഫസര്‍ പദവി പുനഃപരിശോധിക്കാറില്ലെന്ന് അവര് വ്യക്തമാക്കി. എമിരറ്റസ് പ്രൊഫസര്‍ അല്ലാതാകുന്നതോടെ ചരിത്രകാരിയെന്ന തന്റെ പദവിക്ക് എന്തെങ്കിലും ദോഷം വരുമെന്ന ചിന്ത പരിഹാസത്തോടെയെ കാണാന്‍ കഴിയുവെന്നും അവര്‍ പറഞ്ഞു. കത്തിന് പിന്നിലുള്ള ഉദ്ദേശം വളരെ വ്യക്തമാണ്. ജെഎന്‍യുവില്‍ വരുത്തിയ മാറ്റങ്ങളെ വിമര്‍ശിച്ചതിനെതിരെയാണ് ഈ നീക്കമെന്നും അവര്‍ പറഞ്ഞു. ചിന്താ സ്വാതന്ത്ര്യം വളര്‍ത്തിയെടുക്കാനും ജെഎന്‍യുവിനെ ലോക നിലവാരത്തിലുളള സര്‍വകലാശാലയാക്കാനുമാണ് തന്നെ പോലുള്ളവര് പരിശ്രമിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഇപ്പോള്‍ ചിന്താ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടുകയാണെന്നും റൊമീല ഥാപ്പര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍