UPDATES

വായിച്ചോ‌

ഫാഷിസം തൊട്ടുമുന്നില്‍, വരട്ടുതത്വവാദം പറയാതെ ഇടതുപക്ഷം കടമ നിറവേറ്റണം: കാരാട്ട് പക്ഷത്തെ തള്ളി പ്രഭാത് പട്‌നായിക്

നിയോ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നിലപാട് എടുക്കുമ്പോള്‍ തന്നെ ഇത്തരം നയങ്ങള്‍ പിന്തുടരുന്ന കക്ഷികളുമായി ധാരണ ആവശ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളതെന്ന് പ്രഭാത് പട്‌നായിക് പറയുന്നു.

കോണ്‍ഗ്രസുമായി യാതൊരു തിരഞ്ഞെടുപ്പ് ധാരണയും പാടില്ലെന്ന് സിപിഎം നിലപാടെടുത്തിരിക്കെ, സാമ്പത്തികനയങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കടുംപിടിത്തത്തിനെതിരെ മാര്‍ക്‌സിസ്റ്റ് സാമ്പത്തിക വിദഗ്ധനും ചിന്തകനുമായ പ്രഭാത് പട്‌നായിക്. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വം ഓര്‍മ്മിപ്പിച്ച് കൊണ്ട് സിപിഎമ്മിലെ കാരാട്ട് വിഭാഗത്തിന്റെ വാദങ്ങളെ തള്ളിക്കളയുകയാണ് അദ്ദേഹം. ദ ടെലിഗ്രാഫ് പത്രത്തിലെ Dangerous Period എന്ന ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ലിബറല്‍ സ്വഭാവമുള്ള കക്ഷികളുമായുള്ള ധാരണ അനിവാര്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിയോ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നിലപാട് എടുക്കുമ്പോള്‍ തന്നെ ഇത്തരം നയങ്ങള്‍ പിന്തുടരുന്ന കക്ഷികളുമായി ധാരണ ആവശ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളതെന്ന് പ്രഭാത് പട്‌നായിക് പറയുന്നു. തങ്ങളുടെ നിര്‍ണായകമായ പങ്ക് വഹിക്കാനും കടമ നിര്‍വഹിക്കാനും സാമ്പത്തികവും രാഷ്ട്രീയവുമായ തടസവാദങ്ങളെ ഇടതുപക്ഷം മറികടക്കണമെന്നും പ്രഭാത് പട്‌നായിക് അഭിപ്രായപ്പെടുന്നു.

വായനയ്ക്ക്: https://goo.gl/AT7aJB

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍