UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രി

അഴിമുഖം പ്രതിനിധി

നേപ്പാള്‍ പ്രധാനമന്ത്രിയായി മുന്‍ മാവോയിസ്റ്റ് റിബല്‍ ചീഫ് പ്രചണ്ഡയെ പാര്‍ലമെന്റ് തിരഞ്ഞെടുത്തു. നേപ്പാളിലെ രാജഭരണത്തിനെതിരെ ഒരു ദശക കാലം സായുധ കലാപം നടത്തിയ പ്രചണ്ഡ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ കെപി ഒലിക്ക് പകരക്കാരനായാണ് എത്തുന്നത്.

പ്രചണ്ഡ എന്ന് അറിയപ്പെടുന്ന പുഷ്പ കമാല്‍ ദഹാല്‍ 595 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 363 വോട്ട് നേടിയാണ് അധികാരത്തിലേക്കെത്തുന്നത്. 573 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ബഹു പാര്‍ട്ടി ജനാധിപത്യം 1990ല്‍ വന്നതിനു ശേഷം 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ24 ാമത്‌ പ്രധാനമന്ത്രിയാണ് പ്രചണ്ഡ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍