UPDATES

പാര്‍ട്ടിക്ക് പുറത്ത് വന്നാല്‍ പിന്നെ വി എസ് ഇല്ല; പ്രകാശ് കാരാട്ട്

ആഴിമുഖം പ്രതിനിധി

സിപിഎമ്മില്‍ നിന്നു പുറത്തു വന്നാല്‍ പിന്നെ വി എസ് അച്യുതാനന്ദന്‍ ഇല്ലെന്ന് അദ്ദേഹം മനസ്സിലാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വി എസിന്റെ നടപടി നിര്‍ഭാഗ്യമായിപ്പോയെന്നും സമ്മേളനത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് തെറ്റായ നടപടിയാനെന്നും ആ തെറ്റു വി എസ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും കാരാട്ട് പറഞ്ഞു. സംഘടന റിപ്പോര്‍ട്ട് അന്തിമമാണ്, ഇനിയതില്‍ ഭേഗഗതിയുണ്ടാവില്ല. സെക്രട്ടറിയേറ്റ് പ്രമേയം പാസാക്കിയത് വി എസിന്റെ കത്ത് ചോര്‍ന്നതിന്‍ പ്രകാരമാണെന്നും കത്തിന്‍മേലുള്ള ചര്‍ച്ച നടന്നുകഴിഞ്ഞെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയിലെ സിപിഎം സമ്മേളനം ചരിത്രസംഭവമാണ്. പാര്‍ട്ടിയിലെ വിഭാഗീതയ ഇല്ലാതായെന്നും പാര്‍ട്ടി കൂടുതല്‍ ഐക്യപ്പെട്ടെന്നും കാരാട്ട് പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി അന്വേഷണം നടത്തി കുറ്റക്കാരനാണെന്നു കണ്ടെത്തിയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍