UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുത്തും: രാഷ്ട്രപതി

അഴിമുഖം പ്രതിനിധി

സഹകരണത്തിന്റെ പരസ്പരം ഉള്‍ക്കൊള്ളലിന്റേയും മനോഭാവത്തില്‍ എല്ലാ എംപിമാരും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കണമെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സുഗമമായും സൃഷ്ടിപരമായും നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

വിവിധ വിഷയങ്ങളില്‍ ബഹളം ഉയരുന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭിക്കുന്നതിന്റേയും സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതിന്റേയും പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ പ്രസ്താവന വന്നത്.

ഭീകരവാദം ആഗോള ഭീഷണിയാണെന്നും ശക്തമായ ഭീകരവിരുദ്ധ നടപടികള്‍ ലോകമെമ്പാടും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കുനേരെ ഉയരുന്ന എല്ലാ വെല്ലുവിളികളേയും ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ലോകം ഒരു കുടുംബം എന്ന തത്വത്തോട് പ്രതിജ്ഞാബദ്ധതയുള്ള സര്‍ക്കാര്‍ സുരക്ഷിതവും ഭാസുരമായ ഭാവിയുള്ള അയല്‍പക്കത്തിലുമാണ് വിശ്വസിക്കുന്നത്.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടുന്നതിന് സഹകരണത്തിന്റെ അന്തരീക്ഷവും പാകിസ്താനുമായി പരസ്പര ബഹുമാനമുള്ള ബന്ധവും കെട്ടിപ്പെടുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്.

ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ മുതലെടുക്കുന്നതിനായി ദരിദ്രരേയും ദുര്‍ബലരേയും ശക്തിപ്പെടുത്തുന്നുവെന്നത് സര്‍ക്കാര്‍ ഉറപ്പു വരുത്തും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കര്‍ഷകരുടെ സമൃദ്ധി, വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവയിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ദേശീയ തലത്തില്‍ ഓണ്‍ലൈന്‍ വിപണി സര്‍ക്കാര്‍ സ്ഥാപിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍