UPDATES

പ്രാണാത്മകയുടെ പുതിയ ആയുര്‍വേദിക്, കേശസംരക്ഷണ ഉത്പന്നങ്ങള്‍ വിപണിയില്‍

അഴിമുഖം പ്രതിനിധി 

പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മ്മാതാക്കളായ പ്രാണാത്മക ആയുര്‍വേദിക്‌സ്, കേശ സംരക്ഷണ-ആരോഗ്യ പരിപാലനരംഗത്ത്  പുതിയ ഉല്പങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നട ചടങ്ങില്‍ പ്രാണാത്മക ആയുര്‍വേദിക്‌സ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് പി സത്യനും, പ്രാണാത്മക റിസേര്‍ച്ച് വിങ് ചീഫ് ഡോ. രവീന്ദ്രനും കോക്കനട്ട്   ഡവവലപ്‌മെന്റ് ബോര്‍ഡ്, മിനിസ്ട്രി ഓഫ് അഗ്രിക്കല്‍ച്ചര്‍ ആന്റ് ഫാര്‍മേഴ്‌സ് വെര്‍ഫയര്‍ ഗവമെന്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ് ഓഫീസര്‍ കെ എസ് സെബാസ്റ്റ്യനും മോഡലും നടിയുമായ ഈദനും ചേര്‍ന്ന് പ്രാണാത്മകയുടെ സംസ്‌കൃതി ആയുര്‍വേദിക് ഹെയര്‍ കെയര്‍ ഓയിലും, സംസ്‌കൃതി ഐന്ദ്രിക ആയുര്‍വേദിക് ഷാംപൂവും വിപണിയില്‍ അവതരിപ്പിച്ചു.

മുടിയുടെ അഴകിനും ആരോഗ്യത്തിനും ഏറ്റവും ഫലപ്രദമായ ഭൃംഗരാജ, അമലാക്കി, ജപ പുഷ്പ, അയന്ദ്രി, കുമാരി, ജാതമായ, യെഷ്ടിമധു തുടങ്ങി നിരവധി ആയുര്‍വേദ മൂലികകള്‍ ചേര്‍ത്തുണ്ടാക്കിയതാണ്‌ സംസ്‌കൃതി ആയുര്‍വേദിക് ഹെയര്‍ കെയര്‍ ഓയില്‍. അകാലനരയും മുടികൊഴിച്ചിലും തടഞ്ഞ് മുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുതിനും ശിരോ ചര്‍മ്മരോഗങ്ങളെ തടയുതിനും നിരന്തരം അലട്ടുന്ന  തലവേദനയെയും ഉറക്കമില്ലായ്മയെയും ഇല്ലാതാക്കുതിനും ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം കൊണ്ട് സാധ്യമാകും.  പ്രാണാത്മകയുടെ സ്വന്തം പ്ലാന്റില്‍ നൂറു ശതമാനം കോള്‍ഡ് പ്രോസസിങ് ടെക്‌നോളജിയില്‍ ഉല്പാദിപ്പിക്കുന്ന  വെര്‍ജിന്‍ കോക്കനട്ട്ഓയില്‍ ആണ് സംസ്‌കൃതി ആയുര്‍വേദിക് ഹെയര്‍ കെയര്‍ ഓയിലില്‍ അടങ്ങിയിരിയ്ക്കുത്.  ഇതിലെ പ്രധാന ആയുര്‍വേദ ചേരുവകള്‍ അലോവേര, അമലാക്കി, ബ്രഹ്മി തുടങ്ങിയവയാണ്. ഉല്പങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന  വേളയില്‍ പ്രാണാത്മക റിസെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് വിങ് ചീഫ് ഡോക്ടര്‍ രവീന്ദ്രന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍