UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കളക്ടര്‍ ബ്രോയെ മാറ്റി; യു സി ജോസ് പുതിയ കോഴിക്കോട് കളക്ടര്‍

മന്ത്രിസഭ യോഗത്തിന്റെതാണു തീരുമാനം

കോഴിക്കോട് ജില്ല കളക്ടര്‍ എന്‍. പ്രശാന്തിനെ മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ടൂറിസം ഡയറക്ടര്‍ യു സി ജോസാണ് പുതിയ കോഴിക്കോട് കളക്ടര്‍.
കോഴിക്കോട് എം പി എം കെ രാഘവന്‍, മുന്‍ ഡിസിസി പ്രസിഡന്റ് അബു എന്നിവരുമായടക്കം ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പ്രശാന്തിനനെതിരേ മുഖ്യമന്ത്രിക്കടക്കം പരാതി പോയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രശാന്ത് ഈ മാധ്യമം ഉപയോഗിച്ചാണു തന്റെ വിമര്‍ശനങ്ങളും നിലപാടുകളുമെല്ലാം പുറത്തെത്തിച്ചിരുന്നത്. ഈ രീതി തന്നെയാണു ജനപ്രതിനിധികളില്‍ നിന്നും പ്രശാന്തിനെതിരേയുള്ള പ്രധാന പരാതിയും. അതേസമയം സോഷ്യല്‍ മീഡയയില്‍ കളക്ടര്‍ ബ്രോ എന്ന വിശേഷണം പേറുന്ന പ്രശാന്തിനു നിരവധി ആരാധാകരും ഉണ്ട്. ജനകീയനായ കളക്ടര്‍ എന്നാണു പ്രശാന്ത് അറിയപ്പെട്ടിരുന്നതും. കളക്ടര്‍മാരെ മാറ്റി നിയമിക്കുന്നത് സാധാരണകാര്യമാണെങ്കിലും പ്രശാന്തിനെ സ്ഥാനമാറ്റത്തിനു രാഷ്ട്രീയമാനം ഉണ്ടെന്നാണു സോഷ്യല്‍ മീഡിയയില്‍ നിന്നും ഉണ്ടാകുന്ന പ്രതികരണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍