UPDATES

എഡിറ്റര്‍

പ്രശാന്ത് കിഷോര്‍ ഇനി കോണ്‍ഗ്രസ് പാളയത്തിലേക്കോ?

Avatar

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വന്‍ വിജയം നേടിക്കൊടുക്കുകയും ബിഹാറില്‍ മോദിക്കെതിരെ ലാലു-നിതീഷ്-രാഹുല്‍ ഗാന്ധി സഖ്യത്തിന് വിജയം സമ്മാനിക്കുകയും ചെയ്ത സെലിബ്രിറ്റി പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിന്റെ അടുത്ത ലക്ഷ്യം കോണ്‍ഗ്രസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തലെന്ന് സൂചന. കൊല്‍ക്കത്തയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ദി ടെലിഗ്രാഫ് ദിനപത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി പ്രശാന്ത് കിഷോര്‍ ഒന്നിലേറെ തവണ കുടിക്കാഴ്ച നടത്തിക്കഴിഞ്ഞുവെന്നും വാര്‍ത്തയില്‍ പറയുന്നു.

കൂടുതല്‍ വായനയ്ക്ക്: http://www.telegraphindia.com/1151115/jsp/frontpage/story_53257.jsp#.VkgdsCuUd_Z

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍