UPDATES

കെജരിവാളിന് പ്രശാന്ത് ഭൂഷന്റെ തുറന്ന കത്ത്; പുറത്താക്കിയത് നടപടി ക്രമങ്ങള്‍ പാലിച്ചല്ല

അഴിമുഖം പ്രതിനിധി

എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാളിന് പ്രശാന്ത് ഭൂഷന്റെ തുറന്ന കത്ത്. തന്നെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയതിനെതിരെയാണു ഭൂഷണ്‍ കെജരിവാളിന് കത്തയച്ചത്. പുറത്താക്കുമ്പോള്‍ യാതൊരു നടപടി ക്രമങ്ങളും പാലിച്ചിട്ടില്ല. പുറത്താക്കലിന് മുന്നോടിയായി വോട്ടെടുപ്പ് നടത്തിയില്ല എന്നീ ആരോപണങ്ങളാണ് കത്തിലുള്ളത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിലായിരുന്നു പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചായിരുന്നു നടപടി. പാര്‍ട്ടിയില്‍ കെജരിവാളിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന മനീഷ് സിസോദിയ ആണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. അന്ന് യോഗത്തില്‍ വന്ന ഇരുവര്‍ക്കുമെതിരെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും അക്രമവും നടന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍