UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത്തവണ പ്രശാന്ത് കിഷോറിന്‍റെ തന്ത്രങ്ങള്‍ പാളി

യുപിയില്‍ സമാജ് വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നതില്‍ പ്രശാന്ത് കിഷോറിന് വലിയ പങ്കുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് ഒരു നേട്ടവും ഉണ്ടാക്കാനായില്ല.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2015ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം കണ്ട പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഇത്തവണ ഉത്തര്‍പ്രദേശില്‍ പാളി. യുപിയില്‍ സമാജ് വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നതില്‍ പ്രശാന്ത് കിഷോറിന് വലിയ പങ്കുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് ഒരു നേട്ടവും ഉണ്ടാക്കാനായില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയ്ക്കും ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യത്തിനും വന്‍ വിജയം നേടിക്കൊടുത്തതില്‍ ചെറുതല്ലാത്ത പങ്ക് പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ക്കുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് വേണ്ടി ചായ് പേ ചര്‍ച്ച പോലുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചതും ബിഹാറില്‍ ജെഡിയുവിന്റേയും മഹാസഖ്യത്തിന്റേയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മദ്യനിരോധനം പ്രധാനപ്പെട്ടതായി ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചതും പ്രശാന്ത് കിഷോറായിരുന്നു. പഞ്ചാബില്‍ ജയിച്ച് കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിച്ചെങ്കിലും ഭരണവിരുദ്ധ വികാരത്തിനും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിനുമാണ് ക്രെഡിറ്റ് പോവുക. അതേസമയം യുപിയില്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ തകര്‍ന്നടിഞ്ഞിരിക്കുകയായിരുന്നു എന്ന് പ്രശാന്തിന് ന്യായീകരണമായി പറയാവുന്നതാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍