UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് മോഡല്‍ വികസനം; ശ്രീശാന്തിന് മറുപടി നല്‍കിയ ഗുജറാത്ത് സ്വദേശിയുടെ എഫ് ബി പേജ് പൂട്ടിച്ചു

അഴിമുഖം പ്രതിനിധി

കേരളത്തെ ഗുജറാത്ത് മാതൃകയില്‍ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ എസ്. ശ്രീശാന്തിന് മറുപടി നല്‍കിയ ഗുജറാത്ത് സ്വദേശിയുടെ ഫെയ്‌സ്ബുക്ക് പേജ് പൂട്ടിച്ചു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും അഹമ്മദാബാദ് സ്വദേശിയുമായ പ്രതീക് സിന്‍ഹയുടെ എഫ്.ബി അക്കൗണ്ടാണ് പൂട്ടിച്ചത്.

ഏഴ് ദിവസത്തേക്ക് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതീക് തന്നെയാണ് അറിയിച്ചത്. പ്രതീക് അഡ്മിന്‍ ആയ ട്രൂത്ത് ഓഫ് ഗുജറാത്ത് എന്ന പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭക്തന്‍മാര്‍ എന്റെ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് എന്റെ പേഴ്‌സണല്‍ അക്കൗണ്ട് ഏഴ് ദിവസത്തേക്ക് ബ്ലോക്കു ചെയ്തിരിക്കുകയാണു; പ്രതീക് പറഞ്ഞു.

നരേന്ദ്ര മോഡിയുടെ ഗുജറാത്ത് മോഡല്‍ വികസനം കേരളത്തില്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ശ്രീശാന്തിന് ഇരു സംസ്ഥാനങ്ങളുടെയും വളര്‍ച്ചാ നിരക്കിന്റെ കണക്കുകള്‍ നിരത്തിയാണ് പ്രതീക് മറുപടി നല്‍കിയത്. ദേശീയ മാനുഷിക വികസന സൂചിക പ്രകാരം കേരളം ഒന്നാം സ്ഥാനത്താണ്. എന്നാല്‍ ഗുജറാത്ത് പന്ത്രണ്ടാം സ്ഥാനത്താണെന്നായിരുന്നു പ്രതീകിന്റെ വിശദീകരണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍