UPDATES

സിനിമ

ചെറുനഗരങ്ങളിലെ പെണ്‍കുട്ടികള്‍ ഗ്ലാമര്‍ നഗരത്തിലെ ഈയാം പാറ്റകളാകുമ്പോള്‍

അഴിമുഖം പ്രതിനിധി

പ്രത്യുഷ ബാനര്‍ജി, ശ്വേത പ്രസാദ്, തനുശ്രീ ദത്ത. ജംഷഡ്പൂരെന്ന ചെറു നഗരത്തില്‍ നിന്നും വെള്ളിത്തിരയില്‍ ജ്വലിച്ചുയര്‍ന്നു മറഞ്ഞു പോയ താരങ്ങളാണ് ഇവര്‍. വെള്ളിത്തിരയുടെ തിളക്കവും മങ്ങലുമൊക്കെ കൈകാര്യം ചെയ്യാന്‍ ഈ പെണ്‍കുട്ടികള്‍ക്ക് ഉരുക്കിന്റെ ശക്തി നല്‍കാന്‍ ഉരുക്കിന്റെ നഗരമായ ജംഷഡ്പൂരിന് കഴിഞ്ഞില്ല.

ബാലിക വധുവിലെ താരമായി തിളങ്ങിയ പ്രത്യുഷയുടെ(24) ആത്മഹത്യ ഈ നഗരത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. ആത്മഹത്യയാണോ കൊലപാതകമാണോ അതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല.

അതേസമയം, സിനിമയിലും ടിവിയിലും വിജയകരമായ കരിയര്‍ സ്വപ്‌നം കണ്ട് ജംഷഡ്പൂരില്‍ നിന്നും മുംബയിലേക്ക് വണ്ടി കയറിയവരാണ് ഇവര്‍. തുടക്കത്തില്‍ വിജയം കൈവരിച്ചശേഷം പിന്നീട് താളം തെറ്റിപ്പോകുകയും ചെയ്തു അവര്‍.

2004-ല്‍ ഫെമിന മിസ് ഇന്ത്യ യൂണിവേഴ്‌സ് പട്ടം ചൂടിയശേഷം ബോളിവുഡില്‍ ആശിഷ് ബനായ അപ്‌നെയിലൂടെ ബോളിവുഡിലെത്തിയതായിരുന്നു ജംഷഡ്പൂരിലെ ഡിബിഎംഎസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ തനുശ്രീ ദത്ത. ഇംമ്രാന്‍ ഹാഷ്മിക്കൊപ്പമായിരുന്നു അരങ്ങേറ്റം. എന്നാല്‍ ബോളിവുഡില്‍ മോശം അഭിനയത്തിന്റെ പരമ്പരയ്ക്കുശേഷം ഇപ്പോള്‍ അവര്‍ തെക്കേ ഇന്ത്യന്‍ സിനിമകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

അതുപോലെ തന്നെയാണ് ജംഷഡ്പൂരിലെ ബെല്‍ദിഹ് ചര്‍ച്ച് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കവേ മക്ദി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള ദേശീയ അവാര്‍ഡ് നേടി പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്ന ശ്വേത പ്രസാദും. തെക്കേഇന്ത്യയിലെ ചില സിനിമകളില്‍ അഭിനയിച്ച അവരെ ഒരു സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും 15 ദിവസം ജയിലില്‍ കിടക്കുകയും ചെയ്തശേഷം ഇപ്പോള്‍ അപൂര്‍മായേ കാണാറുള്ളൂ.

മികച്ച പാട്ടുകാരിയായ ശ്രദ്ധ ദാസും പ്രണയബന്ധങ്ങളില്‍പ്പെട്ട് വിവാദത്തിലായി. ഇതേതുടര്‍ന്ന് ചില പൊലീസ് കേസുകളും വന്നു. ഇപ്പോള്‍ വെള്ളിവെളിച്ചത്തിന് പുറത്താണ് ശ്രദ്ധയും.

ഗ്ലാമര്‍ ലോകത്തെ എങ്ങനെ നേരിടണം എന്ന് അറിയാതെ പോയതാണ് ഇവരുടെ പരാജയമെന്ന് സൈക്കോളജിസ്റ്റുകള്‍ പറയുന്നു. വളരെ സുരക്ഷിതമായ ചെറിയ നഗരത്തില്‍ നിന്നും വന്‍നഗരത്തിലേക്ക് മാറിയപ്പോള്‍ ജീവിതത്തെ കൈകാര്യം ചെയ്യാനാകാതെ പോയി അവര്‍ക്ക്.

പക്ഷേ, ഇവരെല്ലാം കണ്ടു പഠിക്കേണ്ടത് പ്രിയങ്ക ചോപ്രയെയാണ്. ജംഷഡ്പൂരില്‍ കുട്ടിക്കാലം ചെലവഴിച്ച പ്രിയങ്ക ബോളിവുഡ് വിജയങ്ങള്‍ നേടി. നിങ്ങളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം മാത്രം വേണം സിനിമാ ലോകത്തേക്ക് വരാനെന്ന് പ്രിയങ്ക നല്‍കിയ ഉപദേശം ഇവരെല്ലാം ഓര്‍ക്കേണ്ടതാണ്.

പൊങ്ങച്ച ജീവിതം നയിക്കുന്നതില്‍ നിന്നും അവരെ അത് രക്ഷിക്കുകയും അവശ്യമായ പകത്വ നല്‍കുകയും ചെയ്യും. പ്രശസ്തരായി കഴിഞ്ഞാല്‍ എല്ലാവരും ചെയ്യുന്നത് ഭൂതകാലത്തെ ഒഴിവാക്കാനും പുതിയ ജീവിതത്തിന്റെ ഭാഗമാണെന്ന് നടിക്കാനും ശ്രമിക്കും. എന്നാല്‍ അവര്‍ക്ക് വൈകാരികവും കുടുംബപരവുമായ പിന്തുണ എല്ലായ്‌പ്പോഴും ആവശ്യമാണുതാനും. പരാജയമോ ചതിയോ തിരിച്ചടിക്കുമ്പോള്‍ അവര്‍ എല്ലാം നഷ്ടപ്പെട്ടവരും പരാജിതരുമാകും.

ഗ്ലാമര്‍ ലോകത്തിന്റെ ചൂഷണത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് ചെറിയ നഗരങ്ങളില്‍ നിന്നും വരുന്ന പെണ്‍കുട്ടികളുടെ പ്രശ്‌നം. കാമുകനുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് വാര്‍ത്തകള്‍. ജംഷഡ്പൂരിലെത്തി കുറച്ചു കാലം കുടുംബവുമൊത്ത് ചെലവഴിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍