UPDATES

പ്രവാസം

ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ നിറം മാറുന്നു; ഇനി കടും നീല

എല്ലാ അഞ്ചു വര്‍ഷത്തിലുമൊരിക്കല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ രുപകല്‍പന മാറ്റാറുണ്ട്

യുകെ ബ്രക്‌സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട് പോകവേ 2019 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ നിറം മാറുന്നു. 2019 ഒക്ടോബര്‍ മുതല്‍ വിതരണം ചെയ്യുന്ന പാസ്‌പോര്‍ട്ടിന്റെ നിറം യൂറോപ്യന്‍ യൂണിയന്റെ കടും ചുവപ്പ് നിറത്തിന് പകരം കടും നീല നിറത്തിലുള്ളതാവും. എല്ലാ അഞ്ചു വര്‍ഷത്തിലുമൊരിക്കല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ രുപകല്‍പന മാറ്റാറുണ്ട്. പുതിയ പാസ്‌പോര്‍ട്ടിന്റെ അച്ചടി അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ഹോം ഓഫീസ് മാധ്യമങ്ങളോട് പറഞ്ഞു.

1921ല്‍ ആദ്യമായി ഉപയോഗിച്ച കടും നിലനിറം തിരികെ കൊണ്ടുവരണമെന്ന് ബ്രക്‌സിറ്റ് അനുകൂല എംപിമാര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.

പുതിയ പാസ്‌പോര്‍ട്ടില്‍ എല്ലാ ആധുനിക സവിശേഷതകളും ഉണ്ടാവുമെന്നും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പാസ്‌പോര്‍ട്ടായിരിക്കും ഇതെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ ദേശീയ വ്യക്തിത്വം പുനഃസ്ഥാപിക്കാനും യുകെയുടേതായ ഒരു പതിയ പാത വെട്ടിത്തുറക്കാനുമുള്ള അവസരമാണ് സംജാതമാവുന്നതെന്ന് ഇമിഗ്രേഷന്‍ മന്ത്രി ബ്രാന്‍ഡണ്‍ ലെവിസ് ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഭാഗമായാണ് കടും നീലയും സുവര്‍ണ നിറവും കലര്‍ന്ന പഴയ രൂപകല്‍പ്പന മടക്കിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയോ നിലവിലുള്ളവ പുതുക്കുകയോ ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് 2019 ഒക്ടോബര്‍ മുതല്‍ കടുംനീല പാസ്‌പോര്‍ട്ട് വിതരണം ചെയ്ത് തുടങ്ങും. നിലവിലുള്ള പുതുക്കല്‍ തീയതിക്ക് മുമ്പ് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കൈയിലുള്ളവര്‍ പുതുതായി ഒന്നും ചെയ്യേണ്ടതില്ലെന്ന് ഹോം ഓഫീസ് അറിയിച്ചു. 2019ല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കും. കുടം ചുവപ്പ് നിറത്തിലുള്ള യൂറോപ്യന്‍ യൂണിയന്‍ പാസ്‌പോര്‍ട്ടുകള്‍ ഒരു ദേശീയ അപമാനമാണെന്ന് കണ്‍സര്‍വേറ്റീവ് എംപി ആന്‍ഡ്രൂ റോസിന്‍ഡെല്‍ ഏപ്രിലില്‍ അഭിപ്രായപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍