UPDATES

പ്രവാസം

നിയമ ലംഘനം: കുവൈത്ത് നാലു മാസത്തിനിടെ നാടുകടത്തിയത് 4,500 പേരെ, ഭുരിഭാഗവും ഇന്ത്യക്കാർ

ഇഖാമ പരിശോധനയിൽ പിടിയിലായവർ, വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ തുടങ്ങിയവരെയാണ് നാട് കടത്തിയത്.

വിവിധ നിയമ ലംഘനത്തിന്റെ പേരിൽ ഗൾഫ് രാഷ്ട്രമായ കുവൈത്തിൽ നിന്നും ഈ വർഷം ഇതുവരെ നാടുകടത്തിയത് 4500 വിദേശികളെയെന്ന് കണക്കുകൾ. കുവൈത്ത് താമസ കാര്യ വകുപ്പു പുറത്ത് വിട്ട ജനുവരി ഒന്ന് മുതൽ ഏപ്രിൽ മുപ്പത് വരെയുള്ള കണക്കിലാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിലെ വർധന ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം ആകെ കഴിഞ്ഞ വർഷം 17,000 പേരെയാണ് നാടുകടത്തിയതെന്നിരിക്കൊണ് ഈ വര്‍ഷം ആദ്യ നാലു മാസത്തിൽ തന്നെ കണക്ക് 4500 പിന്നിടുന്നത്.

അതേസമയം, നാടുകടത്തപ്പെട്ടവരിൽ ഭുരിഭാഗവും ഇന്ത്യാക്കാരാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇഖാമ പരിശോധനയിൽ പിടിയിലായവർ, വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ തുടങ്ങിയവരെയാണ് നാട് കടത്തിയത്. ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ.

മദ്യം, മയക്കുമരുന്ന് കേസുകളിൽ പെട്ടവരാണ് കയറ്റി അയച്ചവരിൽ ഭൂരിഭാഗം. താമസ നിയമം ലംഘിച്ചവർ, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളുകളും ഇതിൽ പെടും. 2017 ൽ 29000  വിദേശികളെയും 2016 ൽ 19,730 പേരെയും, കുവൈത്ത് ഇത്തരത്തിൽ നാടുകടത്തിയിട്ടുണ്ട്.

 

Also Read- ക്ഷേത്രാചാരങ്ങളുടെ അഭേദ്യ ഭാഗമല്ല ആനപ്പുറത്തെഴുന്നള്ളിപ്പ്; പിന്നെപ്പോഴാണ് ഇത് ആചാരമായത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍