UPDATES

പ്രവാസം

അവധിക്കു നാട്ടിലെത്തുന്ന പ്രവാസികളെ വട്ടം ചുറ്റിച്ച് ആധാര്‍

എന്‍.ആര്‍.ഐകള്‍ക്കു ആധാര്‍ നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍; നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ ഓഫീസുകള്‍

ഓണത്തിന് അവധിക്കെത്തുന്ന പ്രവാസികള്‍ സൂക്ഷിക്കുക. ആധാര്‍ കാര്‍ഡ് ഇല്ലാതെയാണ് നാട്ടില്‍ എത്തുന്നതെങ്കില്‍ ബുദ്ധിമുട്ടും. മൈാബൈല്‍ ഫോണ്‍ സിം അടക്കം എന്താവശ്യത്തിനും ആധാര്‍ നിര്‍ബന്ധമാക്കിയതോടെ ഒഴിവുദിനങ്ങള്‍ ചെലവിടാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നാട്ടിലെത്തുന്ന എന്‍.ആര്‍.ഐകള്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുമെന്നാണ് നിലവിലെ അവ്സ്ഥകള്‍ വ്യക്തമാക്കുന്നത്. എന്‍ആര്‍ഐകള്‍ക്ക് ഉടന്‍ ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അതൊന്നും എവിടെയും പറഞ്ഞിട്ട് കാര്യമില്ലെന്നതാണ് സത്യം. ബാങ്കില്‍ കെ.വൈ.സിയുടെ വിശദാംശങ്ങള്‍ പുതുക്കാന്‍ പോയാലും റിജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുമായി ഡൈവ്രിങ് ലൈസന്‍സ് പുതുക്കുന്നതിനുവേണ്ടിയായാലും ഇതേ പ്രശ്‌നമാണ് എന്‍.ആര്‍.ഐകളെ കാത്തിരിക്കുന്നത്.

ഇതോടെ പലരും തെറ്റായ വിവരങ്ങള്‍ നല്‍കി താത്കാലികമായി ആധാര്‍ കാര്‍ഡ് സംഘടിപ്പിക്കുകയാണ്. വ്യാജ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുന്നത് ഭാവിയില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് നിയമവിദഗ്ദര്‍ പറയുന്നു. നിലവിലെ നിയമപ്രകാരം, 182 ദിവസത്തിലധികം തുടര്‍ച്ചയായി രാജ്യത്ത് തുടരുന്ന പക്ഷം മാത്രമേ ആധാര്‍ കാര്‍ഡുകള്‍ എന്‍ആര്‍ഐകള്‍ക്ക് നല്‍കൂ. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) നടത്തിയ 2014 മൈഗ്രേഷന്‍ സര്‍വ്വേ അനുസരിച്ച് കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം 23.63 ലക്ഷമാണ്.

‘എന്‍.ആര്‍.ഐകള്‍ക്ക് ആധാര്‍ ഉടന്‍ നിര്‍ബന്ധമാക്കേണ്ടെന്ന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ കേരളത്തിലെത്തി പലയിടങ്ങളിലും പോകുമ്പോള്‍ ആധാര്‍ ആവശ്യമായി വരുന്നു. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കാന്‍ തയ്യാറാകണം. ആധാര്‍ എന്‍.ആര്‍.ഐകള്‍ക്കും എളുപ്പം ലഭ്യമാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കണം. പല എന്‍.ആര്‍.ഐകളും ആധാറിനോട് മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. എല്ലാവര്‍ക്കും ആധാര്‍ ലഭ്യമാക്കണം. ഇന്ത്യയിലെ എല്ലാ നിയമങ്ങളും എന്‍.ആര്‍.ഐകള്‍ക്കും ബാധകമാണ്’; എന്‍.ആര്‍.ഐ പ്രതിനിധിയായ ആറ്റക്കോയ പള്ളിക്കണ്ടി അഴിമുഖത്തോട് പറഞ്ഞു.

ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ (ജിസിസി) പ്രകാരം രാജ്യത്ത് നിന്നുള്ള കുടിയേറ്റക്കാരില്‍ 90 ശതമാനത്തിലധികം പേരും പ്രവാസികളാണ്. അതുകൊണ്ട് അവര്‍ക്ക്് പൗരാവകാശം അനുവദിക്കുന്നില്ല. ഈ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി ജോലി ഉപേക്ഷിച്ച് അല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ട ശേഷം രാജ്യത്തിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് അവര്‍ അതിനു കാരണമായി പറയുന്നത്.

പ്രവാസി മലയാളികള്‍ നല്‍കുന്ന പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ഭാവിയില്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നുള്ളതു കൊണ്ട് തന്നെ ആധാര്‍ നിര്‍ബന്ധമാക്കാന്‍ നോര്‍ക്കയും ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട്, ചട്ടങ്ങള്‍ക്കു നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ പലരും ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

നിയമവിരുദ്ധമായ രീതിയില്‍ ആധാര്‍ എടുക്കല്‍ നിയമത്തിന്റെ ലംഘനമാണെന്നും അത്തരം എന്‍ആര്‍ഐകളെ തകരാറിലാക്കുമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സി.ഇ.ഒ ഡോ. അജയ് ഭൂഷന്‍ പാണ്ഡെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആധാര്‍ നിയമവിരുദ്ധമായി സ്വന്തമാക്കുന്ന എന്‍.ആര്‍.ഐകള്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളണമോ എന്ന് ഇന്ത്യന്‍ സര്‍ക്കാരിനു തീരുമാനിക്കാമെന്നു പാണ്ഡെ പറഞ്ഞു. എന്‍ആര്‍ഐകള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കി കൊണ്ട് യാതൊരു നിയമവും ഇല്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് ബദല്‍ ബാങ്ക്, റെയില്‍വേ, മറ്റ് സേവനങ്ങള്‍ എന്നിവ ലഭ്യമാക്കണമെന്നും പാണ്ഡെ ചൂണ്ടിക്കാട്ടി.

"</p

ബാങ്കുകള്‍, ഗ്യാസ് കമ്പനികള്‍, മൊബൈല്‍ കമ്പനികള്‍, ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവയെല്ലാം വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതായി ഷാര്‍ജ ആസ്ഥാനമായുള്ള പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി. ഷംസുദ്ദീന്‍ പറഞ്ഞു. എന്നാല്‍ എന്‍.ആര്‍.ഐകള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ക്ക് അര്‍ഹതയില്ലെന്നും ഇദ്ദേഹം ഒരു ഇംഗ്ലീഷ് വെബ്‌സെറ്റിനു അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

ആധാര്‍ കാര്‍ഡുകള്‍ ക്ഷേമ സേവനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാനാവൂവെന്ന സുപ്രിംകോടതി നിര്‍ദേശമുണ്ട്. കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമീണ ഓഫീസില്‍ ഭൂമി സംബന്ധമായ ആവശ്യത്തിനു പോയ തനിക്ക് ആധാര്‍ ഇല്ലാത്തിന്റെ പേരില്‍ ദുരനുഭവം നേരിടേണ്ടി വന്നതായി ഷംസുദ്ദീന്‍ പറഞ്ഞു. ആധാറില്ലാതെ അപേക്ഷ നല്‍കാന്‍ ഗ്രാമീണ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. എന്‍ആര്‍ഐകളെ ആധാര്‍ റവന്യൂ സര്‍വീസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവു നിലവിലുണ്ടെങ്കിലും ഇതേ കുറിച്ച് അധികാരികള്‍ക്ക് ഒരു വിവരവുമില്ലെന്നായിരുന്നു സത്യം. കെവൈസി പുതുക്കുവാനായി ആധാര്‍ നമ്പറുകള്‍ക്കായി ബാങ്കുകള്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ശാഖ 2017 ഡിസംബര്‍ 31 ന് മുന്‍പ് ആധാര്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കില്‍ ഒരു എന്‍ആര്‍ഐ അകൗണ്ടിന്റെ പ്രവര്‍ത്തനം തടയുകപോലും ചെയ്തതായും അദ്ദേഹം ആരോപിക്കുന്നു.

എന്‍.എ.ആര്‍.കളില്‍ നിന്നും ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് ധനകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചുണ്ടെങ്കിലും മറ്റ് വകുപ്പുകള്‍ ആധാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും സര്‍ക്കാരിന് വ്യക്തമായ യാതൊരു ആശയവിനിമയവും ലഭിച്ചിട്ടില്ല. ഏജന്‍സികള്‍ തങ്ങളുടെ സേവനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കുകയാണ്; ‘ഷംസുദ്ദീന്‍ പറഞ്ഞു.

എന്‍ആര്‍ഐകള്‍ ആധാര്‍ കാര്‍ഡിന് അര്‍ഹരാണെന്ന് പല ഏജന്‍സികള്‍ക്കും അറിയില്ല. ചട്ടങ്ങള്‍ക്കും താമസക്കാര്‍ക്കും ബാധകമായ വിധമാണ് അവര്‍ പ്രയോഗിക്കുന്നത്. ചുരുങ്ങിയ അവധിദിനങ്ങള്‍ക്കായി നാട്ടിലെത്തുന്ന എന്‍ആര്‍ഐകള്‍ക്ക് ഇത് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.

ഈ വര്‍ഷം എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പ്രവേശനത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) ആധാര്‍ നിര്‍ബന്ധമാക്കി. അതിനാല്‍ ആധാറിനായി തന്റെ മകനെ രണ്ട് ദിവസത്തേയ്ക്ക് താന്‍ കൗമാരക്കാരനായ മകനെ ഇന്ത്യയിലേക്ക് അയച്ചതായി അബുദാബിയിലെ പ്രവാസികളിലൊരാള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ്, വോട്ടിംഗ് ആവശ്യങ്ങള്‍ക്കായി ആധാര്‍ കാര്‍ഡ് ഒറ്റ ഐഡന്റിഫിക്കേഷന്‍ കാര്‍ഡായി പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ തയ്യാറാകുകയും ചെയ്തു. എന്‍ആര്‍ഐകള്‍ക്കായി ഓണ്‍ലൈന്‍ വോട്ടിങ്് അനുവദിക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം വാദിച്ചു. ആധാര്‍ നിര്‍ബന്ധിതമാവുന്നപക്ഷം എന്‍ആര്‍ഐക്ക് ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ ലോകത്തെവിടെയും വോട്ട് ചെയ്യാന്‍ കഴിയുമെന്നും പ്രവാസികള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍