UPDATES

പ്രവാസം

അബുദാബി-കണ്ണൂര്‍ ആദ്യ യാത്രക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ ഒരു മണിക്കൂര്‍ കൊണ്ട് മുഴുവനും വിറ്റു തീര്‍ന്നു!

ആദ്യ വിമാനത്തില്‍ 180 ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യയാത്രയില്‍ തന്നെ ലോട്ടറിയടിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ (ചൊവ്വാഴ്ച) കാലത്ത് പത്തരയോടെ ആരംഭിച്ച ഓണ്‍ലൈന്‍ വില്‍പ്പനയിലൂയെ മുഴുവന്‍ ടിക്കറ്റുകളും ഒരു മണിക്കൂറിനകം തീര്‍ന്നു. ഉദ്ഘാടന ദിവസം തന്നെ യാത്രചെയ്യാനുള്ള യാത്രകാരുടെ ആഗ്രഹം എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നേട്ടമായി.

ഡിസംബര്‍ ഒമ്പതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബിയില്‍ നിന്നുള്ള സര്‍വീസാണ് ആദ്യം കണ്ണൂരില്‍ എത്തുക. ആദ്യ വിമാനത്തില്‍ 180 ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ഉദ്ഘാടന സര്‍വീസിലെ ടിക്കറ്റിനും വെബ്‌സൈറ്റില്‍ തിരക്കായിരുന്നു. ഒട്ടേറെപ്പേര്‍ ഒരേസമയം ടിക്കറ്റിനായി എത്തിയതോടെ ഇടയ്ക്ക് സൈറ്റിന് സാങ്കേതിക തടസ്സമുണ്ടാവുകയും ചെയ്തു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ. ശ്യാം സുന്ദര്‍ രാവിലെ ഇട്ട വീഡിയോ സന്ദേശത്തിന് തൊട്ടുപിന്നാലെ, പത്തരയോടെയാണ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. അബുദാബിയില്‍നിന്ന് കണ്ണൂരിലേക്കുള്ള യാത്രടിക്കറ്റ് വില്‍പ്പന 670 ദിര്‍ഹത്തിലാണ് (ഏകദേശം 12,670 രൂപ) തുടങ്ങിയത്. ഒട്ടേറെപ്പേര്‍ വെബ്സൈറ്റില്‍ എത്തിയതോടെ ടിക്കറ്റ് നിരക്കും ഉയര്‍ന്നു. അവസാന ടിക്കറ്റ് വിറ്റുപോയത് 2470 ദിര്‍ഹത്തിനാണ് (ഏകദേശം 49,000 രൂപ).

പതിനായിരത്തോളം രൂപയ്ക്ക് ആരംഭിച്ച കണ്ണൂര്‍-അബുദാബി ആദ്യ യാത്രക്കുള്ള ടിക്കറ്റ് വില്‍പ്പന 34,000 രൂപയിലാണ് നിന്നത്. കണ്ണൂര്‍-അബുദാബി സര്‍വീസിന് തുടര്‍ദിവസങ്ങളിലും ബുക്കിങ് നടക്കുന്നുണ്ട്. ആയിരം ദിര്‍ഹമാണ് ഇപ്പോഴത്തെ ടിക്കറ്റുകളുടെ ശരാശരി നിരക്ക്.

എന്നാല്‍ യുഎഇയിലേക്കുള്ളത് പോലുള്ള തിരക്ക് ദോഹ, റിയാദ് സര്‍വീസുകള്‍ക്ക് ഉണ്ടായില്ല. ഷാര്‍ജയിലേക്കുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല. ജനുവരിയോടെ ഷാര്‍ജ, ദുബായ് സര്‍വീസുകളും തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ഒരു കോടി നിരോധിത നോട്ടുകള്‍ക്ക് 25 ലക്ഷം രൂപ; കമ്മീഷന്‍ 5 ലക്ഷം; തട്ടിപ്പില്‍ വെട്ടിപ്പ് നടത്തുന്ന പെരിന്തല്‍മണ്ണ സംഘം

റാഫേല്‍ വിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയത് ഉന്നതതല യോഗത്തിന് ശേഷം; “പിക്ചര്‍ അഭി ബാക്കി ഹേ” എന്ന് രാഹുല്‍ ഗാന്ധി

പിണറായി തോറ്റു, അയ്യപ്പന്‍ ജയിച്ചു; പുനഃപരിശോധന ഹര്‍ജിക്കാരുടെ ഈ വിജയാഹ്ളാദത്തിന്റെ പൊരുള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍