UPDATES

പ്രവാസം

കിലോയ്ക്ക് 30 ദിര്‍ഹം; മൃതദേഹം കൊണ്ടുവരാനുള്ള ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ

പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമ്പോഴാണ് സര്‍ക്കാരിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ ഇത്തരം പ്രവാസദ്രോഹ നടപടികള്‍ നടത്തുന്നത്‌

പ്രവാസദ്രോഹ നടപടികളുമായ് വീണ്ടും എയര്‍ ഇന്ത്യ. അറിയിപ്പ് പോലും നല്‍കാതെ മൃതദേഹം കൊണ്ടുവരാനുള്ള ചാര്‍ജ് ഇരട്ടിയാക്കിയാണ് ഇത്തവണ എയര്‍ ഇന്ത്യ, പ്രവാസികള്‍ക്ക് ദുരിതമേല്‍പ്പിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിലും ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിക്കിയ നിരക്ക് അനുസരിച്ച് ദുബായില്‍ നിന്ന് മൃതദേഹം കൊച്ചിയിലെത്തിക്കാന്‍ ഒരു കിലോ ഭാരത്തിനും 30 ദിര്‍ഹമാണ് നല്‍കേണ്ടത്. കഴിഞ്ഞ 20-ാം തീയതി മുതലാണ് നിരക്ക് ഇരട്ടിയാക്കിത്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും എയര്‍ ഇന്ത്യ നല്‍കിയിട്ടില്ല.

എയര്‍ ഇന്ത്യയില്‍ കഴിഞ്ഞ ദിവസം ലഖ്‌നൗലേക്ക് കൊണ്ടുപോയ ഒരു മൃതദേഹത്തിന് 3700 ദിര്‍ഹം അടയ്‌ക്കേണ്ടി വന്നു. ഈ വിവരം പ്രവാസികളുടെ ഇടിയില്‍ പ്രചരിച്ചപ്പോഴാണ് നിരക്ക് കൂടിയ വിവരം പലരും അറിയുന്നത്. എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ പ്രവാസികള്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമ്പോഴാണ് സര്‍ക്കാരിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ ഇത്തരം പ്രവാസദ്രോഹ നടപടികള്‍ നടത്തുന്നതെന്നാണ് പ്രവാസികളുടെ പ്രതികരണം. ചരക്കുകള്‍ക്ക് വിലയിടുന്നതുപോലെ മൃതദേഹം തൂക്കി വില നിശ്ചയിച്ച് ടിക്കറ്റ് നല്‍കുന്ന സംവിധാനത്തില്‍ നേരത്തെ തന്നെ പ്രതിഷേധത്തിലായിരുന്നു. ഇന്ത്യന്‍ പ്രവാസികള്‍.

രോഗികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സ്‌ട്രെക്ച്ചര്‍ സംവിധാനത്തോടെയുള്ള ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള തീരുമാനം പ്രവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുമ്പ് എയര്‍ ഇന്ത്യക്ക് പിന്‍വലിക്കേണ്ടി വന്നിരുന്നു.

മുത്തലാഖ് നിരോധനം; ഗുണകരമോ അതോ പണ്ടോറപ്പെട്ടി തുറക്കലോ?

ചാരക്കേസ്; കുറ്റസമ്മതം നടത്തിയത് 14 കാരിയായ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍: ഫൗസിയ ഹസ്സന്‍

അഭിലാഷ് ടോമിയെ മൗറീഷ്യസിലേക്ക് മാറ്റും; അടിയന്തര ആവശ്യമുണ്ടെങ്കില്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍