UPDATES

പ്രവാസം

എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറപ്പെട്ടത് ഒരു ദിവസം വൈകി; ഈസ്റ്ററിന് നാട്ടിലേയ്ക്ക് പുറപ്പെട്ട പ്രവാസികള്‍ വലഞ്ഞു

യാത്രക്കാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. അവസാനം 24 മണിക്കൂറും രണ്ട് മിനുട്ടും വൈകി ശനിയാഴ്ച രാത്രി 9.12ന് വിമാനം ടേക്ക് ഓഫ് ചെയ്തു.

വെള്ളിയാഴ്ച രാത്രി അബു ദബിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടത് ഒരു ദിവസം വൈകി ശനിയാഴ്ച രാത്രി. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകിയത് എന്നാണ് അധികൃതര്‍ പറയുന്നത്. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി 9.10ന് ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്ന വിമാനം 11.55നാണ് ടേക്ക് ഓഫിന് തയ്യാറായത്. ചെയ്തത്. യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസുകള്‍ കൊടുത്തത് 11 മണിക്ക്. എന്നാല്‍ വിമാനത്തിലെ എയര്‍ കണ്ടീഷനിംഗ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. സാങ്കേതിക തകരാറ് മൂലം വിമാനം പുറപ്പെടാനാകില്ലെന്നും സ്‌പെയര്‍ പാര്‍ട്‌സ് ഇന്ത്യയില്‍ നിന്ന് എത്തേണ്ടതുണ്ടെന്നും യാത്രക്കാര്‍ പുറത്തിറങ്ങണമെന്നും അറിയിപ്പ് വന്നു.

സന്ദര്‍ശക വിസയിലുള്ളവര്‍ക്കും വിസ കാലാവധി തീര്‍ന്നവര്‍ക്കും എയര്‍പോര്‍ട്ടില്‍ തന്നെ തങ്ങേണ്ടി വന്നു. ബാക്കിയുള്ളവര്‍ക്ക് തൊട്ടടുത്തുള്ള ഹോട്ടലില്‍ താമസ സൗകര്യം ഏര്‍പ്പാടാക്കിയിരുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് വീണ്ടും യാത്രക്കാരെ വിമാനത്തില്‍ കയറ്റി. എന്നാല്‍ അഞ്ച് മണിക്ക് സാങ്കേതിക തകരാറുണ്ടെന്ന് പറഞ്ഞ് വിമാനത്തില്‍ നിന്ന് പുറത്തിറക്കി. യാത്രക്കാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. അവസാനം 24 മണിക്കൂറും രണ്ട് മിനുട്ടും വൈകി ശനിയാഴ്ച രാത്രി 9.12ന് വിമാനം ടേക്ക് ഓഫ് ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍