UPDATES

പ്രവാസം

യുഎഇയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് പിടികൂടിയത് രണ്ട് ടണ്ണിലേറെ പാന്‍ മസാല

മയക്കുമരുന്ന് ശേഖരമുണ്ടെന്ന് മുനിസിപ്പാലിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 993ല്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തലായിരുന്നു പരിശോധന

യുഎഇയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് രണ്ട് ടണ്ണിലേറെ പാന്‍ മസാല ഷാര്‍ജ പൊലീസ് പിടിച്ചെടുത്തു. പൊലീസുമായി ചേര്‍ന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വലിയ അളവില്‍ നിരോധിത വസ്തുക്കളുടെ വന്‍ ശേഖരം പിടിച്ചെടുത്തത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്തെ ഒരു മുറിയില്‍ നിന്നാണ് ഇവ കണ്ടടുത്തത്.

മയക്കുമരുന്ന് ശേഖരമുണ്ടെന്ന് മുനിസിപ്പാലിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 993ല്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തലായിരുന്നു പരിശോധനയെന്ന് ഷാര്‍ജ സിവില്‍ ഇന്‍സ്‌പെക്ഷന്‍ ആന്റ് മോണിട്ടറിങ് വിഭാഗം മേധാവി അറിയിച്ചു. പുകയിലയുടെ വില്‍പ്പനയ്ക്കും സംസ്‌കരണത്തിനും ഉപയോഗിക്കുന്ന സാധനങ്ങളും പിടിച്ചെടുത്തവയില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമയെ കണ്ടെത്തി മേല്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. നിരോധനിത പാന്‍മസാല ഉള്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് 5000 ദിര്‍ഹം പിഴ ലഭിക്കുമെന്നും പിടിച്ചെടുത്ത ഉത്പന്നങ്ങള്‍ നശിപ്പിച്ചു കളഞ്ഞതായും അധികൃതര്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍