UPDATES

പ്രവാസം

നഗ്‌നതാ പ്രദര്‍ശനം: ദുബായിലെ ബീച്ച് ക്ലബ് മാപ്പ് പറഞ്ഞു

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ക്ലബ് അധികൃതര്‍ക്കെരിതെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ദുബായില്‍ സ്വിമ്മിങ് പൂളില്‍ സന്ദര്‍ശകന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ബീച്ച് ക്ലബ് അധികൃതര്‍ മാപ്പു പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തെറ്റായി പെരുമാറിയ സന്ദര്‍ശകനെ സ്ഥലത്ത് നിന്ന് പുറത്താക്കുകയും ക്ലബില്‍ ഇനി പ്രവേശിക്കുന്നത് തടയുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ക്ലബ് അധികൃതര്‍ക്കെരിതെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സ്വിമ്മിങ് പൂളില്‍ വെച്ച് വസ്ത്രം മാറ്റിയ ശേഷം ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. സ്വിമ്മിങ് പൂളിന്റെ ഗ്ലാസ് ഭിത്തികളിലൂടെ ഇത് പുറത്തുനിന്നുള്ളവര്‍ കാണുകയും സമീപത്തുണ്ടായിരുന്നവര്‍ വീഡിയോ പകര്‍ത്തുകയുമായിരുന്നു. ഈ സമയത്ത് സ്വിമ്മിങ് പൂളില്‍ മറ്റ് നിരവധിപ്പേരുമുണ്ടായിരുന്നു. പൂളില്‍ വെച്ച് മോശം പ്രവൃത്തികളിലേര്‍പ്പെട്ടയാളിനെ പുറത്താക്കിയെന്നും സന്ദര്‍ശകരില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന രീതിയിലുള്ള പെരുമാറ്റമല്ല ഇയാളില്‍ നിന്നുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.

പൂളിലെ വെള്ളത്തിന്റെ ഗുണനിലവാരം എല്ലാ മണിക്കൂറിലും പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. ഇക്കാര്യത്തില്‍ മറ്റ് ആശങ്കകള്‍ വേണ്ട. ഗുണനിലവാരം ഉറപ്പുവരുത്താന്‍ എല്ലാ പരിശോധനയും നടത്താറുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ യുഎഇയിലെ നിയമ പ്രകാരം നടപടിയെടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍