UPDATES

പ്രവാസം

രൂപയുടെ വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ എന്‍ആര്‍ഐ ബോണ്ടുകളുമായി കേന്ദ്രം

ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് റിപ്പോര്‍ട്ട് പറഞ്ഞത് ആര്‍ ബി ഐ 30-35 ബില്യണ്‍ എന്‍ ആര്‍ ഐ ബോണ്ടുകളിലൂടെ ഉയര്‍ത്താന്‍ സാധിക്കും എന്നാണ്‌

Avatar

അഴിമുഖം

എന്‍ ആര്‍ ഐ ബോണ്ടുകളിലൂടെ രൂപയുടെ വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമം. ചൈനയുടെ യുവാന്റെ വിലയിടിവ്, ചൈനയും അമേരിക്കയും തമ്മില്‍ ഉള്ള വ്യാപാര യുദ്ധം, എണ്ണ വില കൂടുന്നത് എന്നിവയാണ് രൂപയുടെ വിലയിടിവിന് കാരണം. നിലവില്‍ രൂപയുടെ വില ഡോളറിനു 69 ആണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രൂപയുടെ വില 72 ആകും എന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം 7 ശതമാനം ആണ് രൂപയുടെ വില ഇടിഞ്ഞത്.

കഴിഞ്ഞ മാസം തന്നെ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് റിപ്പോര്‍ട്ട് പറഞ്ഞത് ആര്‍ ബി ഐ 30-35 ബില്യണ്‍ എന്‍ ആര്‍ ഐ ബോണ്ടുകളിലൂടെ ഉയര്‍ത്താന്‍ സാധിക്കും എന്നാണ്‌. എന്‍ ആര്‍ ഐ ബോണ്ടുകള്‍ പലിശ നിരക്ക് കൂട്ടുന്നതിനേക്കാളും മെച്ചപ്പെട്ട മാര്‍ഗം ആണ് രൂപയെ സ്ഥിരപ്പെടുത്താന്‍.

ഇന്ത്യന്‍ രൂപയുടെ വിലയിടവ് ഗള്‍ഫില്‍ നിന്നുള്ള പണമടക്കല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ഒമാനി റിയാലിന് 165 രൂപ കിട്ടിയിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ 170 രൂപയ്ക്കു അടുത്ത് കിട്ടുന്ന സാഹചര്യം ആണുള്ളത്. ഇത് പണമടക്കലിന്റെ തോത് കൂട്ടിയിട്ടുണ്ട് എന്ന് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ പറയുന്നു.

രൂപയുടെ വിലയിടിവ് ആഭ്യന്തര മാര്‍ക്കറ്റിനെ ബാധിക്കും ഒപ്പം നാണയപ്പെരുപ്പം വര്‍ദ്ധിപ്പിക്കും. ഇത് ആഭ്യന്തര വിപണിയില്‍ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ആഗോള വിപണിയില്‍ ഉണ്ടായ മാന്ദ്യം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുറച്ചിട്ടുണ്ട്. അത് കൊണ്ട് എന്‍ ആര്‍ ഐ ബോണ്ടുകള്‍ അല്ലാതെ സര്‍ക്കാരിന്റെ മുന്നില്‍ മറ്റു വഴികള്‍ ഇല്ല.

അഞ്ചു കൊല്ലം മുന്‍പാണ് ഇന്ത്യ മുന്‍പ് എന്‍ ആര്‍ ഐ ബോണ്ടുകള്‍ ഇറക്കിയത്.

‘എന്‍ഫീല്‍ഡില്‍ ഒരു ഹിമാലയന്‍ യാത്ര’

ഓഫ് സീസണിലെ ഹിമാലയം/ ചിത്രങ്ങളിലൂടെ

പികെ റോസിയുടെ കൂര കത്തിച്ചതില്‍ നിന്നും മോഹന്‍ലാലിന്റെ കോലം കത്തിക്കലിലേക്ക് മലയാള സിനിമ നടന്നു തീര്‍ത്തത് 90 ആണ്ടുകള്‍

യുഎസ്സിൽ നിന്നുള്ള യൂറോപ്യൻ കയറ്റുമതി അവസാനിപ്പിക്കാൻ ഹാർലി ഡേവിസൻ; വിമർശനവുമായി ട്രംപ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍