UPDATES

പ്രവാസം

സോഷ്യല്‍ മീഡിയയിയിലെ ഫോട്ടോയ്ക്ക്‌ മോശം കമന്റുകള്‍; ലൈവില്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഇന്ത്യകാരിയെ ഷാര്‍ജ പൊലീസ് രക്ഷിച്ചു

പൊലീസ് സംഘം എത്തിയപ്പോള്‍ മുറയില്‍ ഒറ്റയ്ക്ക് ഇരുട്ടത്തിരുന്ന് ആത്മഹത്യക്കുള്ള തയ്യാറെടുപ്പുകള്‍ പെണ്‍കുട്ടി തുടങ്ങിയിരുന്നു

സോഷ്യല്‍ മീഡിയ വഴി അപമാനമുണ്ടായി എന്ന കാരണത്താല്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഇന്ത്യന്‍ വംശജയായ 20കാരിയെ ഷാര്‍ജ പൊലീസ് രക്ഷിച്ചു. മരിക്കുന്നത് ലൈവിലൂടെ കാണിക്കാനായിരുന്നു യുവതിയുടെ ശ്രമം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ മോശം കമന്റുകള്‍ വന്നതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാ ശ്രമം.

അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍, ഷാര്‍ജ പൊലീസ് സംഘം പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അര്‍ദ്ധരാത്രി എത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇത് ലൈവ് വീഡിയോയിലൂടെ എല്ലാവര്‍ക്കും കാണാമെന്നും പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് താന്‍ ഇത് ചെയ്യുന്നതെന്നും യുവതി പറഞ്ഞിരുന്നു.

ദുബായ് പൊലീസിന്റെ സൈബര്‍ ക്രൈം പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍ ഇത് പെട്ടതോടെ ഇവര്‍ ഷാര്‍ജ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയ പൊലീസ് സംഘം  ഫ്‌ലാറ്റിലെത്തി. പൊലീസിനെ കണ്ട കുട്ടിയുടെ അച്ഛനോട് മകളെ രക്ഷിക്കാനാണ് എത്തിയതെന്ന് അറിയിക്കുകയായിരുന്നു. പൊലീസ് സംഘം എത്തിയപ്പോള്‍ മുറയില്‍ ഒറ്റയ്ക്ക് ഇരുട്ടത്തിരുന്ന് ആത്മഹത്യക്കുള്ള തയ്യാറെടുപ്പുകള്‍ പെണ്‍കുട്ടി തുടങ്ങിയിരുന്നു.

പൊലീസിനെ കണ്ടതോടെ സമനില തെറ്റിയെങ്കിലും തങ്ങള്‍ സഹായിക്കാനാണ് വന്നതെന്ന് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രത്തോട് ആളുകള്‍ മോശമായി പ്രതികരിക്കുകയും മാനസികമായി തകര്‍ത്തുകളയുന്ന തരത്തില്‍ കമന്റുകള്‍ ഇടുകയും ചെയ്തതാണ് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ കാരണമായി യുവതി പൊലീസിനോട് പറഞ്ഞത്. കുട്ടിക്ക് ഉടന്‍ തന്നെ മാനസിക രോഗ വിദഗ്ദരുടെ സേവനം ലഭ്യമാക്കിയതായി പൊലീസ് അറിയിച്ചു.

*Represent image

‘Just Want Privacy’;’നിയമം മാറ്റുക അല്ലെങ്കില്‍ രാജ്യം വിട്ടു പോവുക’; ബിജെപി ഐടി സെല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ഇന്ദിര ഗാന്ധിയെ കരിങ്കൊടി കാണിച്ച, പൊലീസിനെ തിരിച്ചു തല്ലിയ സഖാവ് കൂടിയായിരുന്നു ‘ചാച്ചന്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍