UPDATES

പ്രവാസം

സൗദിയില്‍ കൊറോണ വൈറസ് പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 27 രാജ്യങ്ങളിലായി 2274 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

സൗദിയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പടുവിച്ചു. ഒരാള്‍ മരിക്കുകയും 24 പേര്‍ക്ക് രോഗം ബാധിച്ചതായും മന്ത്രാലയം അറിയിച്ചു. ഒട്ടകങ്ങളാണ് വൈറസിന്റെ ഉറവിടമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രോഗം ബാധിച്ചവരില്‍ 65 ശതമാനം പേരും റിയാദ് പ്രവശ്യയിലെ വാദി അല്‍ ദവാസിര്‍ നിവാസികളാണ്. ബുറൈദ, ഖമീസ് മുശൈത്ത് തുടങ്ങിയ സ്ഥലങ്ങളിലും രോഗം റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. രോഗം പടരാതിരിക്കാന്‍ സൗദി ആരോഗ്യമന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ധേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഒട്ടകങ്ങളും അവയുടെ ചുറ്റുപാടുകളുമായി നേരിട്ടും അല്ലാതെയുമുള്ള ബന്ധങ്ങള്‍ ഒഴിവാക്കണം. ഒട്ടക ഉല്‍പ്പന്നങ്ങളും ഒട്ടക പാല്‍ പാചകം ചെയ്യാതെ ഉപയോഗിക്കുന്നതിലും ശ്രദ്ധ വേണം. കൊറോണ ബാധിച്ച രോഗികകളുമായുള്ള സഹവാസത്തിലും ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 773 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. 2012 മുതലാണ് മെര്‍സ് കൊറോണ വൈറസ് പ്രചരിച്ച് തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 27 രാജ്യങ്ങളിലായി 2274 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 806 പേര്‍ മരിച്ചിരുന്നു.
.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍