UPDATES

പ്രവാസം

വ്യാജ വാടക കരാറുണ്ടാക്കി വിദേശ യുവതിയില്‍ നിന്ന് 1162300 രൂപ തട്ടാന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരന്‍ പിടിയില്‍

പൊലീസ് വാഹനം വന്നത് കണ്ട് ഏജന്റ് ഓടി രക്ഷപെടുകയായിരുന്നു. ഇന്ത്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

വ്യാജ വാടക കരാറുണ്ടാക്കി വിദേശ യുവതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരന്‍ പിടിയിലായി. സംഭവത്തില്‍ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. സിറിയക്കാരിയെ കബളിപ്പിച്ച് 60,000 (ഏകദേശം 1162377 ഇന്ത്യന്‍ രൂപ)  ദിര്‍ഹം തട്ടാന്‍ ശ്രമിച്ച കേസില്‍ 36കാരനായ ഇന്ത്യന്‍ പൗരനാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ വന്ന യുവതിയെ, ഉടമയെന്ന് വിശ്വസിപ്പിച്ച് വ്യാജ കരാറുണ്ടാക്കി പണം തട്ടാനായിരുന്ന ശ്രമം. ഉടമാസ്ഥാവകാശം ഉണ്ടെന്ന് ധരിപ്പിച്ച് യുവതിയെ കബളിപ്പിക്കാന്‍ വ്യാജ രേഖകളും ഇയാള്‍ കരുതിയിരുന്നു. 27കാരിയായ യുവതി ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റിനെയാണ് ആദ്യം സമീപിച്ചത്. ഇയാള്‍ ഒരു ഫ്‌ളാറ്റ് കാണിച്ചുകൊടുക്കുകയും 60,000 ദിര്‍ഹം വാടകയെന്ന് പറഞ്ഞു. തുടര്‍ന്ന് ഉടമയെന്ന പേരില്‍ ഇന്ത്യക്കാരനെ പരിചയപ്പെടുത്തുകയായിരുന്നു. ശൈഖ് സായിദ് റോഡിലെ ഒരു കഫേയില്‍ വെച്ച് വാടക കരാര്‍ ഒപ്പുവെയ്ക്കാമെന്നും ഇവര്‍ പറഞ്ഞു.

ഒപ്പുവെയ്ക്കാനായി സ്ഥലത്തെത്തിയപ്പോള്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും ഉടമസ്ഥാവകാശം തെളിയിക്കുന്ന മറ്റ് രേഖകളും കൈമാറി. എന്നാല്‍ ഈ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പരിശോധിച്ച യുവതി, ഇവ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ പൊലീസിനെ അറിയിച്ചു. സംസാരം തുടരുന്നതിനിടെ പൊലീസ് വാഹനം വന്നത് കണ്ട് ഏജന്റ് ഓടി രക്ഷപെടുകയായിരുന്നു. ഇന്ത്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍