UPDATES

പ്രവാസം

ഗിന്നസ് ലോക റക്കോര്‍ഡുമായ് ദുബായ് ഫ്രെയിം

150.24 മീറ്റര്‍ ഉയരവും, 95.53 മീറ്റര്‍ വീതിയുമാണ് ഈ ഫ്രൈം രൂപത്തിലുള്ള കെട്ടിടത്തിനുള്ളത്.

ഫ്രെയിം രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം എന്ന ഗിന്നസ് ലോക റക്കോര്‍ഡ് ഇനി ദുബായ് ഫ്രെയിം എന്ന കെട്ടിടത്തിന്. വെള്ളിയാഴ്ചയാണ് ഗിന്നസ് റക്കോര്‍ഡ് ലഭിച്ചത്. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ദുബായ് മീഡിയ ഓഫീസ് ട്വിറ്ററില്‍ പങ്കുവെച്ചു.

150.24 മീറ്റര്‍ ഉയരവും, 95.53 മീറ്റര്‍ വീതിയുമാണ് ഈ ഫ്രെയിം രൂപത്തിലുള്ള കെട്ടിടത്തിനുള്ളത്. 2013 ലാണ് ഈ കെട്ടിടത്തിന്റെ പണി ആരംഭിക്കുന്നത്. തുടര്‍ന്ന് 2018 ജനവരി 1നായിരുന്നു ഇിന്റെ ഉദ്ഘാടനം. ഇതൊരു അതുല്യ നിര്‍മ്മിതിയാണെന്ന് ഗിന്നസ് ലോക റെക്കോര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ അംഗീകാരം.

ഇപ്പോള്‍ നിരവധിപേരാണ് ഈ കെട്ടിടം സന്ദര്‍ശിക്കാനായി എത്തുന്നത്. ഈ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രത്തിനായി ദുബായ് മുനിസിപ്പാലിറ്റി ഒരു പുതിയ വെബ്‌സൈറ്റ് തന്നെ മുന്‍പ് ആരംഭിച്ചിരുന്നു.

ദുബായ് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറലായ ദാവൂദ് അബ്ദുള്‍ റഹ്മാന്‍ അല്‍ഹാജിരി പറയുന്നത് ജനുവരി ഒന്നിന് ഉദ്ഘാടനത്തിനു ശേഷം 4,66,000 പേരാണ് ഈ കെട്ടിടം സന്ദര്‍ശിച്ചതെന്നാണ്.

read more:അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളാകാനുള്ള കുതിപ്പിനിടെ നീലേശ്വരം സ്‌കൂളില്‍ സംഭവിച്ചത്; ഉത്തരക്കടലാസ് തിരുത്തിയ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ നാട്ടുകാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍