UPDATES

പ്രവാസം

അവധിക്ക് നാട്ടില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ ബാങ്ക് അക്കൗണ്ട് കാലി: നഷ്ടപെട്ടത് ഏഴ് കോടി

അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പണം നഷ്ടമായ വിവരം ഇയാള്‍ അറിയുന്നത്. പരാതിയുമായി ബാങ്ക് അധികൃതരെ സമീപിച്ചപ്പോള്‍ അക്കൗണ്ടില്‍ നിന്നും ഉടമയറിയാതെ പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടുവെന്ന് വ്യക്തമാകുകയായിരുന്നു.

നാട്ടില്‍ പോയി തിരികെ വന്നപ്പോള്‍ അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവന്‍ നഷ്ടമായെന്ന പരാതി. ദുബായ് അല്‍ ബര്‍ഷ പോലീസ് സ്റ്റേഷനിലാണ് വിദേശപൗരന്‍ പരാതിയുമായി സമീപിച്ചത്. ഇയാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 36 ലക്ഷം ദിര്‍ഹമാണ് (ഏകദേശം ഏഴുകോടി രൂപ)നഷ്ടമായത്.

അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പണം നഷ്ടമായ വിവരം ഇയാള്‍ അറിയുന്നത്. പരാതിയുമായി ബാങ്ക് അധികൃതരെ സമീപിച്ചപ്പോള്‍ അക്കൗണ്ടില്‍ നിന്നും ഉടമയറിയാതെ പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടുവെന്ന് വ്യക്തമാകുകയായിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കിയ ശേഷം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴി പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതാവാമെന്നാണ് അനുമാനം. ഫോണ്‍ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കിയതും അക്കൗണ്ടില്‍ ഇടപാടുകള്‍ നടക്കുന്നതും വിദേശത്തായിരുന്ന ഉടമ അറിഞ്ഞിരുന്നില്ല.

സമാനമായ തട്ടിപ്പുകളെക്കുറിച്ച് നേരത്തെയും പരാതികളുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് പേര് പിടിയിലായിട്ടുണ്ടെന്നും അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ റഹീം ബിന്‍ ഷാഫി പറഞ്ഞു. രാജ്യത്തിന് പുറത്തുള്ള സംഘങ്ങളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്. വ്യാജ ഇ-മെയിലുകളിലൂടെയും ഔദ്യോഗികമെന്ന് തോന്നാവുന്ന മറ്റ് സന്ദേശങ്ങളിലൂടെയും ഉപഭോക്താവിന്റെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍