UPDATES

പ്രവാസം

പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് വിദേശകാര്യ വകുപ്പ്

ഒന്നുകില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കുകയോ അല്ലെങ്കില്‍ വിദേശത്തെ എംബസികളില്‍ ആധാര്‍ രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കുകയോ വേണമെന്നാണ് പ്രവാസികളുടെ ആവശ്യം.

പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ധന മന്ത്രാലയത്തോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എന്‍ആര്‍ഇ – എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികള്‍ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഒന്നുകില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കുകയോ അല്ലെങ്കില്‍ വിദേശത്തെ എംബസികളില്‍ ആധാര്‍ രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കുകയോ വേണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് വിദേശകാര്യ വകുപ്പിന്റെ ഇടപെടല്‍. ആദായനികുതി റിട്ടേണില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണമെന്ന വ്യവസ്ഥയിലും ആധാറും പാനും ബന്ധിപ്പിക്കുന്നതിലും പ്രവാസികള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍