UPDATES

പ്രവാസം

യുഎഇ അധികൃതര്‍ക്ക് നന്ദി; ഫ്രഞ്ച് വനിതയുടെ രണ്ടുവര്‍ഷം നീണ്ട കാറു ജീവിതം അവസാനിക്കുന്നു

തനിക്ക് ഭക്ഷണം വാങ്ങിതന്ന അപരിചിതരുടെ മഹാമനസ്‌കതയോട് നന്ദിയുണ്ട്. യുഎഇ ആയതിനാല്‍ മാത്രമാണ് താനിപ്പോഴും ജീവനോടെ ഇരിക്കുന്നതെന്നും റഷിത പ്രതികരിച്ചു.

കാറുവീടാക്കി അബുദാബിയില്‍ രണ്ടു വര്‍ഷം ജീവിച്ച് ഫ്രഞ്ച് വനിതയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നു. അനധികൃത താമസത്തിന് യുഎഇ അധികൃതര്‍ ചുമത്തിയ പിഴയൊടുക്കിയാല്‍ ഈ ആഴ്ച തന്നെ 43 കാരിയായ റഷിതക്ക് ഫ്രാന്‍സിലുള്ള തന്റെ മാതാവിന് സമീപത്തെത്താം.

2012ലാണ് നഗരത്തിലെ ഷോപ്പിങ്ങ് മാള്‍ മാനേജറായി റഷിദ യുവതി യുഎഇയിലെത്തുന്നത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ 2014 ഡിസംബറില്‍ ജോലി നഷ്ടപ്പെട്ടു. 15000 ദിര്‍ഹം ശമ്പളമുണ്ടായിരുന്ന ജോലി പോയതോടെ താമസ സ്ഥലത്തു നിന്നും പുറത്തായി. ഇതോടെ വാടകയ്‌ക്കെടുത്ത കാര്‍ റഷിദ വീടാക്കിമാറ്റുകയായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം പ്രാര്‍ത്ഥനാ ഹാളുകളിലും ഷോപ്പിങ്ങ് മാളുകളിലും കാറിലുമായി ജീവിതം.
പകല്‍ സമയങ്ങളില്‍ ഷോപ്പിങ്ങ് മാളുകളുടെ ബേസ്‌മെന്റില്‍ കാര്‍ പാര്‍ക്ക് ചെയ്യും, രാത്രികാലങ്ങളില്‍ തുറസായ സ്ഥലങ്ങള്‍ കണ്ടെത്തി പാര്‍ക്ക് ചെയ്യ്ത് ഉറങ്ങും. പ്രാഥമികാശ്യങ്ങള്‍ക്ക് പൊതുടോയിലറ്റുകളെ ഉപയോഗപ്പെടുത്തും. പലപ്പോഴും ഒരുപാക്കറ്റ് ചിപ്‌സോ മധുര തൈരോ ആയിരുന്നു ഭക്ഷണം. സുഹൃത്തുക്കള്‍ ചിലപ്പോള്‍ പണം തന്ന് സഹായിക്കാറുണ്ട്. അതുപോഗിച്ച് ഭക്ഷണം കഴിക്കും. ദുബയിലെ ചാരിറ്റി ഫ്രിഡ്ജുകള്‍ വലിയ സഹായമായി. ഇക്കാലയളവില്‍ തന്റെ മാതാവിനെ കാണാന്‍ കഴിയാതിരുന്നതാണ് താന്‍ നേരിട്ട കടുത്ത പ്രതിസന്ധിയെന്നും റഷിദ പറയുന്നു.

ഇനിയും ഇത്തരത്തില്‍ തുടരാനാവില്ലെന്ന വ്യക്തമായതോടെ യുഎഇയിലെ ഇമിഗ്രേഷന്‍ വിഭാഗത്തെ സമീപിച്ചതോടെ ജൂണ്‍ 24 ന് ഇവരെ അല്‍ ഐന്‍ കോടതിയിലേക്ക് അയക്കുകയായിരുന്നു. ഇതോടെ 2500 ദിര്‍ഹം പിഴയൊടുക്കി ജൂലായ് 7 ന് മുന്‍പ് രാജ്യം വിടാനായിരുന്നു കോടതി നിര്‍ദശമെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, 2012ല്‍ യുഎഇയിലെത്തിയ റഷിത നേടിയ 12000 ദിര്‍ഹത്തിന്റെ ബാങ്ക് വായ്പയും കാര്‍ വാടകയിനത്തിലെ 24,000 ദിര്‍ഹവും നല്‍കേണ്ടതുണ്ട്. ഈ പണം തനിക്ക് തിരികെ നല്‍കി തന്റെ അഭിമാനം സംരക്ഷിക്കണമെന്നും റഷിദ പറയുന്നു.

തനിക്ക് ഭക്ഷണം വാങ്ങിതന്ന അപരിചിതരുടെ മഹാമനസ്‌കതയോട് നന്ദിയുണ്ട്. യുഎഇ ആയതിനാല്‍ മാത്രമാണ് താനിപ്പോഴും ജീവനോടെ ഇരിക്കുന്നതെന്നും റഷിത പ്രതികരിച്ചു. ജീവിതം ദുരിതപുര്‍ണ മായപ്പോവും പ്രതീക്ഷ കൈവിട്ടിരുന്നില്ലെന്നും അവര്‍ പറയുന്നു. 2012 ല്‍ പിതാവിന്റെ മരണശേഷമയിരുന്നു റഷിദ യുഎഇയിലെത്തിയത്. മാതവിന് പുറമേ രണ്ട് സഹോദരങ്ങളും റഷിതയ്ക്ക് ഫ്രാന്‍സിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍