UPDATES

പ്രവാസം

പ്രദര്‍ശനാനുമതി പുനഃസ്ഥാപിച്ച ശേഷം ജിദ്ദയിലെ ആദ്യസിനിമ പ്രദര്‍ശനം 28 ന്

മൂന്നര പതിറ്റാണ്ടിനുശേഷം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18ന് റിയാദില്‍ സിനിമ പുനഃസ്ഥാപിച്ചെങ്കിലും ജിദ്ദയില്‍ തുടങ്ങാന്‍ എട്ടു മാസം കൂടി കാത്തിരിക്കേണ്ടിവന്നു.

സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതി പുനഃസ്ഥാപിച്ചതിനു ശേഷം ജിദ്ദയില്‍ ആദ്യ പ്രദര്‍ശനം എത്തുന്നു. 28ന് വൈകിട്ട് 6.30ന് ജിദ്ദ റെഡ് സീ മാളിലാണ്പ്രദര്‍ശനം നടക്കുക. ഇതോടനുബന്ധിച്ച് വന്‍ ആഘോഷപരിപാടികളാണ് വോക്‌സ് സിനിമാസില്‍ ഒരുക്കിയിരിക്കുന്നത്. 36 വര്‍ഷത്തിനു ശേഷം ജിദ്ദയില്‍ സിനിമയുടെ തിരിച്ചുവരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും വിദേശികളും.

53.3 കോടി റിയാല്‍ ചെലവില്‍ അഞ്ചു വര്‍ഷത്തിനകം സൗദിയില്‍ 600 തിയേറ്ററുകള്‍ നിര്‍മിക്കുമെന്ന് വോക്‌സ് സിനിമാസ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ജിദ്ദയില്‍ സിനിമാശാല നിര്‍മിച്ചത്. മൂന്നര പതിറ്റാണ്ടിനുശേഷം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18ന് റിയാദില്‍ സിനിമ പുനഃസ്ഥാപിച്ചെങ്കിലും ജിദ്ദയില്‍ തുടങ്ങാന്‍ എട്ടു മാസം കൂടി കാത്തിരിക്കേണ്ടിവന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍